പഴവർഗ്ഗങ്ങളിൽ ഏറ്റവും എല്ലാവർക്കും സുപരിചിതമായ ഒന്നാണ് പേരയ്ക്കാ. എല്ലാവരും ആപ്പിൾ മുന്തിരി ഓറഞ്ച് എന്നിവ കഴിക്കുമ്പോൾ നാടൻ പഴമായ പേരക്കയെ മാറ്റിനിർത്താറുണ്ട്. എന്നാൽ ഇനി മാറ്റി നിർത്താൻ വരട്ടെ. പേരക്കയിലും നിരവധി ആരോഗ്യ ഗുണങ്ങളാണ് കാണാൻ കഴിയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പേരക്കയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ്. ഹൃദയ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഒരു ഹൃദയ ആരോഗ്യ വർധിപ്പിക്കാൻ ദിവസവും പേരക്ക കഴിക്കുന്നത് വളരെ നല്ലതാണ്.
‘ഇത് ധാരാളമായി അടങ്ങിയിട്ടുള്ള വൈറ്റമിൻ സി പൊട്ടാസ്യം തുടങ്ങിയ രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. പേരയില ഉണക്കി പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. നേരിയ ചുവപ്പ് കലർന്ന പേരയ്ക്കാ കഴിക്കുന്നത് ഹൃദയ ആരോഗ്യ മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്.
പേരക്കയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. സാധാരണ രോഗങ്ങളായ പനീ ചുമ ജലദോഷം എന്നിവയിൽ നിന്നും രക്ഷനേടാൻ ദിവസവും പേരക്ക കഴിക്കുന്നത് വളരെ നല്ലതാണ്. സാലഡ് ജ്യൂസ് ആയും എങ്ങനെ വേണമെങ്കിലും പേരക്ക കഴിക്കാവുന്നതാണ്. കാഴ്ച ശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. വൈറ്റമിൻ എ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. പേരക്കയിൽ ധാരാളമായി വൈറ്റമിൻ എ അടങ്ങിയിട്ടുണ്ട്.
വൈറ്റമിൻ എയുടെ അഭാവം മൂലം ഉണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക കഴിക്കുന്നത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. പ്രായാധിക്ക് മൂലമുള്ള കാഴ്ച കുറവ് പരിഹരിക്കാൻ ഇത് കഴിച്ചാൽ മതി. ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ചർമ്മത്തെ പോഷിപ്പിക്കുകയും ആരോഗ്യകര തിളക്കമുള്ളതാക്കി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖത്തെ മുഖക്കുരു ചുളിവുകൾ കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.