വീട്ടിൽ തന്നെ അടുക്കള കൃഷി ചെയ്യുന്നവരാണ് നമ്മളിൽ പലരും. വീട്ടിൽ തന്നെ ഒരു അടുക്കളത്തോട്ടം ഉണ്ടെങ്കിൽ നല്ല മായം കലരാത്ത പച്ചക്കറികൾ ഇനി നിങ്ങൾക്ക് വീട്ടിൽ ലഭിക്കും. എന്നാൽ ഇത്തരത്തിൽ കൃഷി ചെയ്യുമ്പോൾ നല്ല രീതിയിൽ തന്നെ വിളവ് ലഭിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി സംശയങ്ങൾക്ക് പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കരിയില്ല തെങ്ങിന്റെ ഓല എന്നിവ ഉപയോഗിച്ച് ചെയ്യാവുന്ന കൃഷി രീതിയാണ് ഇവിടെ ചെയ്യുന്നത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഗ്രോ ബാഗിൽ ധാരാളമായി മണ്ണിര വരുന്നതാണ്. ഇത് മണ്ണ് ഉഴുത്തു മറിക്കാൻ സഹായിക്കുന്ന ഒന്നാണ്. വളരെ നല്ലതാണ് ഇത് ഗ്രോ ബാഗിൽ ഉള്ളത്. എന്നാൽ മറ്റു ചില സാഹചര്യങ്ങളിൽ മണ്ണിര നശിച്ചു പോകുന്ന അവസ്ഥയും കാണാം. അതിനുള്ള പരിഹാരം മാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എല്ലാവർക്കും അറിയാവുന്നതാണ് മണ്ണിന്റെ പിഎച്ച് കറക്റ്റ് ആക്കാനാണ് ഡോളോ മേറ്റ് കുമ്മായം പച്ചക്കട്ട പൊടിച്ചത് എന്നിവയെല്ലാം ഇടുന്നത്. ഇതു മാത്രമല്ല കാൽസ്യം കിട്ടാനായിട്ടും അതുപോലെതന്നെ ചെടികൾക്ക് ഇലകൾ മഞ്ഞളിച്ചു പോകുന്ന പ്രശ്നങ്ങളും കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് ഡോളേ മേറ്റ് അല്ലെങ്കിൽ കുമ്മായം കൊടുക്കാറുണ്ട്. എന്നാൽ ഇത് ഡയറക്ടറായി കൊടുക്കുന്ന സമയത്ത് മണ്ണിര നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ചക്കക്ക പൊടിച്ചത് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണിത്. ഇത് നേരിട്ട് ഇട്ട് കൊടുക്കാം അല്ലെങ്കിൽ വെള്ളത്തില് കലക്കീട്ട് കൊടുക്കാം. ഇങ്ങനെ ചെയ്താൽ മണ്ണിരക്ക് ഒന്നും സംഭവിക്കില്ല. ഇത് എങ്ങനെ തയ്യാറാക്കാം എങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.