ബാക്കി വന്ന ചോറ് ഇതുപോലെ അരിപ്പയിലിട്ട് എണ്ണയിലേക്ക് ഇട്ടാൽ… കാണാം അത്ഭുതം…

ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. തലേദിവസത്തെക്കുറച്ച് ചോറ് ഉപയോഗിച്ച കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇവിടെ കുറച്ച് ചോറ് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് തൈര് അതുപോലെതന്നെ വെള്ളം കൂടി ഒഴിച്ചു കൊടുത്ത ശേഷം ചെറുതായി ഒന്ന് അരച്ചെടുക്കുക. പേസ്റ്റ് പോലെ ആക്കേണ്ട. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക.

എല്ലാവരുടെ വീട്ടിലും കൂടുതൽ ചോറ് ബാക്കി വരാറുണ്ട്. അതിൽ നിന്ന് കുറച്ച് എടുത്ത് ഈ രീതിയിൽ ചെയ്തു വയ്ക്കാം. പിന്നീട് ഇതിലേക്ക് വലിയ സവാളചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കുക. പിന്നീട് ഒരു പച്ചമുളക് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കറിവേപ്പിലയും ഇതിലേക്ക് ചെറിയ കഷണങ്ങളാക്കി ചേർത്തു കൊടുക്കുക.

കൂടാതെ ഇതിലേക്ക് മല്ലിയില കൂടി ചേർത്തു കൊടുക്കുക. പിന്നീട് കുറച്ച് ഉപ്പും ചെറിയ ജീരകവും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ മൈദ പൊടിയും രണ്ട് സ്പൂൺ അരിപ്പൊടിയും ചേർത്തു കൊടുക്കുക. പിന്നീട് എല്ലാം കൂടി മിസ്സ് ചെയ്തു എടുക്കുക. ഇത് നല്ല രീതിയിൽ തന്നെ കുഴച്ചെടുക്കുക. ഒരു സ്പൂൺ പോലും വെള്ളത്തിൽ ആവശ്യം വന്നില്ല. ഇത് നല്ലപോലെ അടിച്ചെടുക്കുകയാണെങ്കിൽ പിന്നീട് കുറച്ച് പൊടി ചേർക്കേണ്ടി വരും.

പിന്നീട് ഒരു അരിപ്പ എടുക്കുക. പിന്നീട് അരിപ്പയുടെ പുറം ഭാഗത്ത് വടയുടെ ഷേപ്പിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ചോറു കൊണ്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന. ഉഴുന്ന് ഒന്ന് ഉപയോഗിക്കാതെ തന്നെ കുറച്ചു തൈരും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ വട ഇനി നിങ്ങൾക്ക് തയ്യാറാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *