ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക വീടുകളിലും ഉള്ള ഒന്നാണ് ഗ്യാസ് സ്റ്റൗ. ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി വിറകടുപ്പിനേക്കാൾ ഏറ്റവും ഉപകാരപ്രദമായിട്ടുള്ള ഒന്നാണ് ഗ്യാസ് സ്റ്റൗ. അതിനാൽ തന്നെ ചോറ് വയ്ക്കുന്നത് മുതൽ എല്ലാ കാര്യങ്ങളും ഇന്നത്തെ കാലഘട്ടത്തിൽ ഗ്യാസ് സ്റ്റൗവിൽ തന്നെയാണ് ചെയ്യാറുള്ളത്. അതിനാൽ തന്നെ ഭക്ഷണം പാകം ചെയ്യുമ്പോൾ അതിലെ അവശിഷ്ടങ്ങൾ തെറിച്ചും മറ്റും അഴുക്കുകളും എല്ലാം വന്നടിഞ്ഞും.
ബർണറുകൾ കറ പിടിച്ച് പോകുന്നു. ഇത്തരത്തിൽ ബർണറുകൾ കറകളും അഴുക്കുകളും പറ്റി പിടിക്കുമ്പോൾ അതിലെ സുക്ഷിരങ്ങൾ അടഞ്ഞു പോവുകയും അതുവഴി ഗ്യാസ് ശരിയായ വിധം കത്താതെ പോവുകയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഗ്യാസിന്റെ ബർണറുകൾ ശരിയായിവിധം ക്ലീൻ ചെയ്യുകയാണെങ്കിൽ അതിലൂടെ നഷ്ടപ്പെടുന്ന ഗ്യാസിന്റെ അളവ് കുറയ്ക്കാൻ സാധിക്കുന്നതാണ്.
അത്തരത്തിൽ ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്യുന്നതിന്ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. ഏറ്റവുമധികം ഗ്യാസ് ബർണർ ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഒരു കുഴിയുള്ള പാത്രം നമുക്ക് എടുത്തു വയ്ക്കാവുന്നതാണ്. ബർണർ മുക്കിവയ്ക്കാൻ പാകത്തിനുള്ള പാത്രം വേണം തിരഞ്ഞെടുക്കാൻ. പിന്നീട് ഈ പാത്രത്തിലേക്ക് ഒരു കപ്പ് നല്ല ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്.
അതിലേക്ക്ഒരു ടേബിൾ സ്പൂൺ സോഡാപ്പൊടി ചേർത്തു കൊടുക്കേണ്ടതാണ്. പിന്നീട് ഒരു കപ്പ് അളവിൽ വിനാഗിരി കൂടി ഒഴിച്ചു കൊടുക്കേണ്ടതാണ്. അതിനുശേഷം ഒരു നാരങ്ങയുടെ നീര് ഒഴിച്ച് കൊടുക്കേണ്ടതാണ്. ഇത് നല്ലവണ്ണം മിക്സ് ചെയ്തതിനുശേഷം നമുക്ക് ബർണർ ഇതിലേക്ക് ഇറക്കി വയ്ക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.