ഒട്ടുമിക്കവരും വീട്ടിൽ മുന്തിരി വാങ്ങാറുണ്ടായിരിക്കും. നിരവധി ആരോഗ്യഗുണങ്ങൾ ശരീരത്തിന് നൽക്കുന്ന ഒന്നാണ് മുന്തിരി. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഈ മുന്തിരിയും പുട്ടുകുടവും ഉപയോഗിച്ച് പുട്ടുകുറ്റിയിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ റെസിപ്പി എന്ന് വേണമെങ്കിൽഇത് പറയാവുന്നതാണ്. ഏതു മുന്തിരി വേണമെങ്കിലും ഇതിനായി എടുക്കാവുന്നതാണ്.
ഇത് നല്ല രീതിയിൽ തന്നെ കഴുകിയെടുക്കേണ്ടതാണ്. പിന്നീട് പുട്ട് കുടത്തിൽ ചിൽ ഇട്ട ശേഷം ഈ മുന്തിരി എല്ലാം തന്നെ ഇതിൽ ഇട്ടു നിറയ്ക്കുക. ഇന്ന് ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഉണക്കമുന്തിരിയാണ്. ഇതു മുഴുവനായി ഇട്ട് കൊടുക്കാം. പിന്നീട് ഇത് അടച്ചുവയ്ക്കുക. പിന്നീട് പുട്ടുകുടം എടുക്കുക. ഇതിൽ വെള്ളം നിറയ്ക്കുക. 10 മിനിറ്റിലാണ് ഹൈ ഫ്ലയിമിൽ ഇടുന്നത്.
നല്ല രീതിയിൽ ആവി വന്ന് തുടങ്ങുമ്പോൾ. ഒരു മീഡിയം ഫ്ലയിമിൽ ഇടുകയും ആകെ 10 മിനിറ്റ് സമയം ഇത് ഒന്ന് ആവി കയറ്റി എടുക്കുക. ഇങ്ങനെ ചെയ്താൽ മുന്തിരി കുറച്ച് പൊട്ടിക്കാണും. ചിലത് വീർത്തു കാണും. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നീട് ഒരു തോർത്തോ അല്ലെങ്കിൽ നല്ലൊരു തുണിയെടുത്ത ശേഷം നന്നായി ആ വെള്ളം തുടച്ചെടുക്കുക.
പിന്നീട് ഒരു മുറം എടുക്കുക അതിൽ ഒരു തുണി വിരിച്ച ശേഷം അതിലേക്ക് ഈ മുന്തിരി ഇട്ടുകൊടുക്കുക. പിന്നീട് ഇത് ഒരു ദിവസം നല്ല വെയിലത്തു വെക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഉണക്കമുന്തിരി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.