നിങ്ങളിൽ പലരും കണ്ടിട്ടുള്ള വരും എന്നാൽ ചിലർക്ക് അറിയാത്തതുമായ ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാല്യകാല ഓർമ്മകളെ ഉണർത്തുന്ന ഒന്നാണ് അയ്നി മരം. ഇതിൽ ഉണ്ടാകുന്ന ഈ ചക്ക തേടി നടക്കുന്നവരും കുറവൊന്നുമില്ല. ഒട്ടേറെ ഓർമ്മകൾ ഉണർത്താൻ സാധിക്കുന്ന ഒരു മരം കൂടിയാണ് ഇത്. ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്നും അന്യമായി നിൽക്കുന്ന ആഞ്ഞലി മരത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് പല സ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്.
നിങ്ങൾ ഇതിനെ വിളിക്കുന്ന പേരും ഇതിന്റെ പഴത്തിന്റെ പേരും താഴെ കമന്റ് ചെയ്യുമല്ലോ. ഇത് കഴിച്ചിട്ടുള്ളവർ ഇതിന്റെ രുചി ഇഷ്ടപ്പെടുന്നവരും നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കല്ലേ. വളരെ ഉയർന്നുനിൽക്കുന്ന ആഞ്ഞളിമരവും. ചക്കയുടെ ചെറിയ രൂപമായ ആഞ്ഞലി ചക്കയും പലർക്കും വളരെയേറെ ഓർമ്മകളിൽ തങ്ങിനിൽക്കുന്ന ഒന്നായിരിക്കും. കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലിമരം.
ഇതിനെ പല പേരുകളിൽ വിളിക്കാറുണ്ട്. ഇതിന്റെ രുചികരമായ പഴം അഞ്ഞിലി ചക്ക അയനി ചക്ക. എന്നീ പല പേരുകളിലും അറിയപ്പെടുന്ന ഒന്നാണ്. കേരളത്തിലെ ഏതു കാലാവസ്ഥയിലും കാണുന്ന ഇത് 40 മീറ്റർ പൊക്കവും രണ്ടര മീറ്റർ വണ്ണവും ഉണ്ടാക്കുന്നതാണ്. നല്ല ഈർപ്പമുള്ള മണ്ണിലാണ് ഇത് കൂടുതലായി. ജനുവരി മുതൽ മാർച്ച് മാസം വരെ ആണ് ഇത് പൂക്കുന്നത് കാണാറ്. വേനൽ കാലങ്ങളിൽ സാധാരണ ചക്ക ഉണ്ടാകുന്ന അതേസമയത്ത് തന്നെയാണ് അഞ്ഞിലി ചക്കയും ഉണ്ടാകുന്നത്.
എന്നാൽ ഇത് വളരെ അധികം ഉയരത്തിൽ വളരുന്ന വൃഷമായതുകൊണ്ട് തന്നെ ഇതിന്റെ ഫലം പൊട്ടിക്കുക വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇത് വളർത്തുന്നതിന്റെ പ്രധാന ഉദ്ദേശം ഇതിന്റെ മരത്തിനു വേണ്ടി തന്നെയാണ്. പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ള് കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിൽ ചെറിയ ചോളകൾ ലഭിക്കുന്നതാണ്. ഇത് വറുത്ത് എല്ലാവർക്കും കഴിക്കാൻ കഴിയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.