ഉഴുന്നുവട എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാൽ അത് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വിചാരിച്ചാലും പലപ്പോഴും നന്നാവാറില്ല. എന്നാൽ ഇനി ഉഴുന്നുവട നല്ല രുചിയോടെ ചായക്കട രുചിയിൽ തന്നെ തയ്യാറാക്കി എടുത്താലോ. അതിന് സഹായികരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ ഉഴുന്നുവട എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നമുക്ക് നോക്കാം.
അതിന് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നോക്കാം. ഉഴുന്ന് ഒരു കപ്പ്, ഇഡലി റൈസ് മൂന്ന് ടേബിൾ സ്പൂൺ, സവാള മുക്കാൽ ഭാഗം, പച്ചമുളക് ഒരെണ്ണം, ഇഞ്ചി ഒരു ടേബിൾ സ്പൂൺ, കറിവേപ്പില ഒരു സ്റ്റീം, സോൾട്ട്, വെള്ളം ഇതിലേക്ക് ആവശ്യമുള്ളത്. ആദ്യം തന്നെ ഉഴുന്നു വെള്ളത്തിൽ കുതിർത്തിയെടുക്കുക. ഉഴുന്ന് ബോൾ ആണ് എടുക്കേണ്ടത്. ഉഴുന്ന് പരിപ്പിനേക്കാൾ സോഫ്റ്റ് കൂടുതലായി കാണാൻ കഴിയുന്നത് ഉഴുന്ന് ബോൾ എടുക്കുമ്പോഴാണ്. ഇഡലി റൈസ് ഇതുപോലെ തന്നെ വെള്ളത്തിൽ കുതിർത്തിയെടുക്കുക.
ഉണ്ടാക്കുകയാണെങ്കിൽ ദോശ ഉണ്ടാക്കുകയാണെങ്കിലും കുതിർത്തി എടുക്കുന്നതിന് മുമ്പ് നന്നായി കഴുകി വെള്ളത്തിൽ ഇടുക. വെള്ളത്തിലെ കുതിർന്നു കഴിഞ്ഞാൽ വീണ്ടും കഴുകി എടുക്കരുത്. ഈ വെള്ളത്തിൽ തന്നെ നന്നായി അരച്ചെടുക്കുക. മിക്സിയുടെ ജാറിലാണ് അരച്ചെടുക്കുന്നത് എങ്കിൽ ഉഴുന്ന് മിക്സിയുടെ ചെറിയ ജാറിലിട്ട് പതുക്കെ അരച്ചെടുക്കുക. അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കാൻ ശ്രദ്ധിക്കുക. വെള്ളം ചേർക്കുകയാണെങ്കിൽ തന്നെ തണുത്ത വെള്ളം ചേർത്ത് അരച്ചെടുക്കാൻ ശ്രദ്ധിക്കുക. അങ്ങനെ അരച്ചെടുത്ത ശേഷം മാവ് നന്നായി ഇളക്കിയെടുക്കുക.
പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കറിവേപ്പില പച്ചമുളക് ഇഞ്ചി സവാള എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. അരച്ചെടുക്കുന്ന പാകം വെണ്ണ എടുക്കുന്ന പാകത്തിലാണ് എടുക്കേണ്ടത്. ഇങ്ങനെ എടുത്താൽ മാത്രമേ ഉഴുന്നു സോഫ്റ്റ് ആയി ലഭിക്കുകയുള്ളൂ. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് കൈ ഉപയോഗിച്ച് തന്നെ മിക്സ് ചെയ്യാൻ ശ്രമിക്കുക. പിന്നീട് നല്ല രുചികരമായ ഉഴുന്നുവട തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.