ബ്രേക്ക്ഫാസ്റ്റിന് ഇഡലി തയ്യാറാക്കുന്നവരാണ് ഒട്ടുമിക്കവരും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും എല്ലാവർക്കും ഇഷ്ടപ്പെടുന്നതുമായ ഭക്ഷണമാണ് ഇത്. എന്നാൽ ഇഡ്ഡലി മാവ് വളരെ വേഗത്തിൽ പൊങ്ങി വരാനും സോഫ്റ്റ് ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും ഇഡലി ആയാലും ദോശ ആയാലും വളരെ ഇഷ്ടമാണ്. എന്നാൽ അത് ചില സമയത്ത് ഉണ്ടാകുമ്പോൾ പെർഫെക്റ്റ് ആയി തയ്യാറാക്കാൻ സാധിക്കണമെന്നില്ല.
ചില ഇൻഗ്രീഡിയൻസിലുള്ള വ്യത്യാസമൂലമാണ് സോഫ്റ്റ് ആയിട്ട് ഇഡലി ദോശ ആയാലും ലഭിക്കാത്തതു. അരച്ചുവച്ച മാവ് നല്ല ഇരട്ടിയായി പൊങ്ങി വരാനും അതുപോലെതന്നെ അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് ഏകദേശം നാല് ലിറ്റർ ഇഡലി മാവ് അരച്ചെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അര ഗ്ലാസ് ഉഴുന്ന് മൂന്ന് ഗ്ലാസ് അരിയും ഉപയോഗിച്ചതാണ് ഇത് തയ്യാറാക്കുന്നത്. നല്ല പെർഫെക്റ്റ് ആയി തന്നെ ദോശ തയ്യാറാക്കാൻ സാധിക്കുന്നതാണ്.
അതിന് ആവശ്യമായ ഇൻഗ്രീഡിയൻസ് കൃത്യമായ രീതിയിൽ ചേർത്താൽ മാത്രമേ മൊരിഞ്ഞ ദോശ ലഭിക്കുകയുള്ളൂ. ആദ്യം തന്നെ മൂന്ന് ഗ്ലാസ് പച്ചരി എടുക്കുക. സാധാരണ ഇതിന്റെ നേർ പകുതി ഉഴുന്ന് ആണ് ചേർക്കുന്നത്. എന്നാൽ ഇവിടെ ഒരു അര ഗ്ലാസ് ഉഴുന്ന് ആണ് ചേർക്കുന്നത്.. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കുക. അത് പോലെ ഉഴുന്ന് ഉപയോഗിച്ച് കഴുകിയ വെള്ളം ഉപയോഗിച്ച് ആണ് ഇത് അരക്കേണ്ടത്.
മാവ് നല്ല പെർഫെക്റ്റ് ആയി കിട്ടാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്തു അരച്ചാൽ മാവ് നല്ല പോലെ തന്നെ പതഞ്ഞു പോയി വരുന്നതാണ്. പിന്നീട് ഫ്രിഡ്ജിൽ വച്ച് വെള്ളമാണ് അരയ്ക്കാനായി ഉപയോഗിക്കുന്നത്. ഇതിലേക്ക് രണ്ടു കഷണം ചെറിയ ഉള്ളിയും ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ചവരി മൂന്ന് ടേബിൾ സ്പൂൺ ചേർക്കുക. ഇങ്ങനെ ചെയ്താൽ നല്ല വെള്ള നിറത്തിൽ തന്നെ ദോശ ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.