താരൻ കളയാൻ ചേമ്പോ..!! ഇതിൽ ഇങ്ങനെയും ഗുണങ്ങളോ..!! ഇനിയെങ്കിലും അറിയണേ…| Benefits Of Taro Root

ചേമ്പിനെ അറിയാത്തവരായി ആരും കാണില്ല. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടിൽ പറമ്പുകളിൽ വളരെ സുലഭമായി കാണുന്ന ഒന്നുകൂടിയാണ് ഇത്. പലപ്പോഴും ഈ കിഴങ്ങ് കറിവെച്ച് കഴിക്കുന്ന ശീലവും നമുക്ക് ഉണ്ട്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇതിന് പറ്റിയുള്ള അറിവുണ്ടോ എന്നത് സംശയമാണ്. വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചേമ്പ് എങ്കിലും. ഇതിൽ ഭക്ഷണയോഗ്യം ആയ ചേമ്പും അല്ലാത്തവയും കാണാൻ കഴിയും.

ചേമ്പ് നൽകുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയണമെന്നില്ല. മറ്റുള്ള കിഴങ്ങ് വർഗ്ഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നാട്ടിൻപുറങ്ങളിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നു കൂടിയാണ് ഇത്. പലപ്പോഴും വേണ്ടത്ര പ്രാധാന്യം ഈ ചേമ്പിന് നൽകുന്നില്ല എന്നതാണ് സത്യം. കൊളസ്ട്രോൾ കുറയ്ക്കാനും അനാവശ്യമായ കൊഴുപ്പ് മാറ്റിയെടുക്കാനും ചേമ്പ് സഹായകരമാണ്. എന്നാൽ പലതരത്തിലുള്ള മഹാമാരികളും തടയാൻ ചേമ്പിനുള്ള കഴിവ് എല്ലാവർക്കും അറിയണമെന്നില്ല.

എന്തെല്ലാം ഗുണങ്ങളാണ് ഇതുവഴി ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം. ശാരീരിക ഊർജ്ജവം മാനസിക ഊർജ്ജവും നൽകുന്നതിൽ ചേമ്പിന്റെ പങ്ക് വളരെ കൂടുതലാണ്. നാരുകളുടെ കലവറയാണ് ചേമ്പ് ഇത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൃത്യമാക്കുന്നു. ഇതിലൂടെ പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഇത് കഴിച്ചാൽ മതിയാകും.

ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റ് കലോറി എന്നിവ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള മുടിക്കും ചേമ്പ് കഴിക്കുന്നത് വളരെ നല്ലതാണ്. വൈറ്റമിൻ ഇ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. താരൻ പ്രശ്നങ്ങളും മുടികൊഴിച്ചിൽ പ്രശ്നങ്ങളും കഷണ്ടി പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. ക്യാൻസർ പ്രതിരോധിക്കുന്ന കാര്യത്തിലും ചേമ്പ് മുന്നിൽ തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *