ഉണക്ക ചെമ്മീൻ കൂടെ കോവയ്ക്കയും ചേർത്ത് ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ… ഇനി ഇത് വീണ്ടും വീണ്ടും കഴിക്കും…

ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കോവക്കയും അതുപോലെതന്നെ ഉണക്ക ചെമ്മീനും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ ഐറ്റമാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈയൊരു സാധനം ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട. അധികം ആരും കഷിച്ചു കാണാത്ത ഒന്നാണ് ഇത്. ഉണക്ക ചെമ്മീൻ തലയും വാലും കളഞ്ഞശേഷം കഴുകിയശേഷം പാനിലിട്ട് എണ്ണയിലിട്ട് വറുത്തെടുത്ത ഉണക്ക ചെമ്മീനും.

അതുപോലെതന്നെ കോവയ്ക്കയും ഈ രീതിയിൽ ചെയ്തു നോക്കാം. ഉണക്ക ചെമ്മീൻ തണുത്ത ശേഷം പകുതി മിക്സിയിൽ ചെറുതായി പൊടിച്ചെടുക്കുക. ബാക്കിയുള്ള ഉണക്ക ചെമ്മീൻ നേരിട്ട് അരിഞ്ഞു വച്ച കോവക്കയിലേക്ക് പിടിച്ചെടുത്ത ഉണക്കച്ചെമ്മീൻ കോവക്കയിൽ ഇട്ടു കൊടുക്കുക. പിന്നീട് മിക്സിയുടെ ജാറിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ഒരു സ്പൂൺ മുളകുപൊടി.

അര സ്പൂൺ മല്ലിപ്പൊടി. ചെറിയ കഷണം ഇഞ്ചി, ചെറിയ ഉള്ളി നാലഞ്ചെണ്ണം ചേർത്തു കൊടുക്കുക. അതുപോലെതന്നെ തേങ്ങ ചിരകിയത് കറിവേപ്പില കൂടി ചേർത്ത ഇത് ഒതുക്കിയെടുക്കാനാണ്. പിന്നീട് ഈ ഒരുമിക്സ് കൂടി കോവയ്ക്കയിലേക്ക് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ഇട്ടുകൊടുത്ത് ശേഷം കൈകൊണ്ട് നന്നായി മസാല പിടിപ്പിക്കുക. പിന്നീട് ഇത് ഗ്യാസിൽ വച്ചശേഷം മൂടിവച്ച് വേവിച്ചെടുക്കുക.

ഇടയ്ക്ക് ഇളക്കി കൊടുക്കേണ്ടതാണ്. വെള്ളം കുറവുണ്ടെങ്കിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. നന്നായി വാട്ടിയെടുക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ വ്യത്യസ്തമായ രീതിയിൽ വീട്ടിൽ തയ്യാറാക്കാവുന്ന കിടിലൻ റെസിപ്പി ആണ് ഇത്. ഇത് മുൻപ് പരീക്ഷിച്ചിട്ടുള്ളവരാണ് എങ്കിൽ താഴെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *