നെല്ലിക്ക തുടർച്ചയായി കഴിച്ചാൽ ഉള്ള ഗുണങ്ങൾ… ആദ്യം കഴിച്ചാലും പിന്നെ മധുരിക്കും…| Health Benefits Of Goose berry

നെല്ലിക്കയുടെ ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക എന്ന എല്ലാവർക്കും അറിയാവുന്നതാണ്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. നെല്ലിക്ക വെറുതെ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. കൂടുതൽ ഉപ്പും കൂടി കഴിക്കുന്നവരാണ് അല്ലേ. ഇത് കഴിക്കുമ്പോഴുള്ള ആദ്യത്തെ കായിപ്പും പുളിയും ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.

നെല്ലിക്ക കൂടുതലും ചെറുപ്പകാലങ്ങളിൽ കഴിക്കുന്നവരാണ് എല്ലാവരും. ഇന്ത്യൻ ഗൂസ്ബെറി എന്ന പേരിൽ അറിയപ്പെടുന്ന നെല്ലിക്ക ഒരു സംഭവം തന്നെ ആയിരുന്നു. ദിവസവും ഒരു നെല്ലിക്ക കഴിക്കാൻ പണ ചിലവ് സമയം നഷ്ടം ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ ഇതിലൂടെ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എണ്ണിയാൽ തീരാത്തതാണ്. അമിതവണ്ണം കുറയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് ദിവസവും നെല്ലിക്ക കഴിക്കുന്നത്.

വൈറ്റമിൻ സി ആൻഡി ഓക്സിഡന്റ്സ് ഫൈബർ മിനറൽസ് കാൽസ്യം എന്നിവ കൊണ്ട് സമ്പന്നമാണ് ഇത്. സ്ഥിരമായി നെല്ലിക്ക കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. ഒരു നെല്ലിക്ക ഉപയോഗിച്ച് ദിവസവും കഴിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ആമാശയത്തിൽ പ്രവർത്തനം സുഖമാക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.

കൂടാതെ കരൾ തലച്ചോറ് ഹൃദയം ശ്വാസകോശം എന്നിവയുടെ പ്രവർത്തനം മികച്ചത് ആകാനും സഹായിക്കുന്ന ഒന്നാണ് ഇത്. വൈറ്റമിൻ സി കൊണ്ട് സമൃദ്ധമാണ് നെല്ലിക്ക. നെല്ലിക്കാ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ കാഴ്ച ശക്തി വർദ്ധിക്കുന്നതാണ്. ഇതു കൂടാതെ പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതിൽ ഉയർന്ന അളവിലുള്ള ഫൈബർ ദഹനപ്രക്രിയ സുഖമം ആക്കാനും സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *