വായിൽ വെള്ളമൂറും രീതിയിൽ ഇരുമ്പൻപുളി അച്ചാർ തയ്യാറാക്കാം..!! ഇങ്ങനെ ചെയ്താൽ മതി…

ഇരുമ്പം പുളി അച്ചാർ ഈ രീതിയിൽ ചെയ്താലോ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു അച്ചാർ എങ്ങനെ തയ്യാറാക്കാം എന്നാണ്. നമ്മുടെ വീട്ടിൽ പരിസരപ്രദേശങ്ങളിലും ധാരാളമായി ലഭിക്കുന്ന ഒന്നാണ് ഇരുമ്പം പുളി. ധാരാളം ഔഷധഗുണങ്ങൾ ഒന്നുകൂടിയാണ് ഇത്. നാട്ടിൽ ധാരാളമായി ലഭിക്കുന്ന ഇരുമ്പൻപുളി ഉപയോഗിച്ച് അച്ചാർ തയ്യാറാക്കാം. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അച്ചാർ ഉണ്ടാക്കാനുള്ള പുള്ളി നന്നായി കഴുകിയെടുക്കുക.

ഇത് കഴുത്തിന്റെ ഭാഗം മുറിച്ച് ശേഷം നീളമുള്ള കഷണങ്ങളായി മുറിച്ചെടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റിയെടുക്കുക. അരിഞ്ഞെടുത്ത പുളിയിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് പൊടി ചേർക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. ഇത് രണ്ടുദിവസം വെയിലത്ത് വച്ച് ഉണക്കിയ ശേഷമാണ് അച്ചാർ തയ്യാറാക്കേണ്ടത്. അച്ചാർ ഉണ്ടാക്കാനായി ഒരു പാൻ ചൂടാക്കാം. പാൻ നല്ലതുപോലെ ചൂടായ ശേഷം ആവശ്യത്തിന് ഓയിൽ ഒഴിച്ചു കൊടുക്കുക.

ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടത് നല്ലെണ്ണ ആണ്. വെളിച്ചെണ്ണ വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് പൊട്ടിച്ച് എടുക്കുക. കടുക് പൊട്ടി തുടങ്ങുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർത്തു കൊടുക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി മൂന്ന് ടേബിൾസ്പൂൺ വെളുത്തുള്ളി രണ്ട് പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.

പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി രണ്ടര ടീസ്പൂൺ മുളകുപൊടി ചേർത്തു കൊടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കുക. പിന്നീട് 4 ടീസ്പൂൺ ചക്കര പൊടി ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പ് കൂടിയും ചേർത്ത് കൊടുക്കുക. ശേഷം മൂന്ന് ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. ഇത് നന്നായി തിളപ്പിച്ച ശേഷം ഇരുമ്പൻപുളി ഇതിലേക്ക് ചേർത്തു കൊടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *