നമ്മുടെ ചുറ്റിലും കാണുന്ന നിരവധി സസ്യങ്ങൾ കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങൾ ആണ് കാണാൻ കഴിയുക. അത്തരത്തിലുള്ള ആരോഗ്യഗുണങ്ങൾ ആണ് താഴെ പറയുന്നത്. പലഭാഗങ്ങളിലും കണ്ടുവരുന്ന ഒരു ചെടിയാണ് കൃഷ്ണകിരീടം. ഇതിനെ ഹനുമാൻ കിരീടം കൃഷ്ണ ആറുമാസ ചെടി കാവടി പൂവ് എന്നിങ്ങനെ പേരിലും അറിയപ്പെടുന്നുണ്ട്. നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് കമന്റ് ചെയ്യുമല്ലോ.
ഈ ചെടിയെക്കുറിച്ചും ഈ പൂവ് പലഭാഗങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കളാണ് കാണുന്നത്. വലിപ്പമുള്ള ഇലകൾ ഈ ചെടിയുടെ പ്രത്യേകതയാണ്. ഈ പൂ സാധാരണ തൃക്കാക്കര അപ്പന് അലങ്കരിക്കാനും ഓണത്തിന് പൂക്കളം ഒരുക്കാനും ഉപയോഗിക്കുന്ന ഒന്നാണ്.
ഇന്ത്യയിൽ പല ഭാഗങ്ങളിലും ഈ ചെടി കാണാൻ കഴിയും. ഏഷ്യ ഭൂഖണ്ഡത്തിൽ നിന്നാണ് ഈ ചെടിയുടെ ഉത്ഭവം എന്ന് പറയപ്പെടുന്നു. എല്ലാ പൂക്കളും ഒന്ന് ചേർന്ന് ഒരു സ്തൂപ മാതൃകയിലാണ് ഈ പൂ കാണപ്പെടുന്നത്. ചിത്ര ശലഭങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശലഭങ്ങളിൽ ഒന്നായ ഇന്ത്യൻ ശലഭങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള കൃഷ്ണശലഭത്തിന്റെ ലാർവ വളരുവാൻ ഈ ചെടിയാണ് ഉപയോഗിച്ചുവരുന്നത്.
കൃഷ്ണകിരീടം പൂക്കൾ വിടർന്നാൽ ചിത്രശലഭങ്ങൾ കൂട്ടത്തോടെ വരുന്നത് കാണാറുണ്ട്. അതുകൊണ്ടുതന്നെ ചിത്രശലഭം ഇഷ്ടപ്പെടുന്നവർ ഈ ചെടി നട്ടു പാലിക്കുന്നത് വളരെ നന്നായിരിക്കും. വിടർന്നു കഴിഞ്ഞാൽ ആഴ്ചകളോളം നിലനിൽക്കുന്ന പ്രത്യേകതയും ഈ പൂവിൽ കാണാൻ കഴിയും. ഇതിന്റെ ആകർഷണീയത കുട്ടികളെ തുപോലെതന്നെ മുതിർന്നവരും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.