ഒട്ടുമിക്ക വീടുകളിലും കാണാൻ കഴിയുന്ന ഇത് കുടംപുളി എന്നാണ് സാധാരണ എല്ലാവരും പറയുന്നത്. പിണംപുളി മീൻ പുളി മരപുളി തോട്ടു പൊളി തുടങ്ങിയ പേരുകളിൽ എല്ലാം അറിയപ്പെടുന്ന കുടംപുളിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ ഗുണങ്ങളും ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് കുടംപുളിയിൽ അടങ്ങിയിട്ടുള്ളത്. എന്നാൽ ഇത്തരം കാര്യങ്ങൾ പലർക്കും അറിയില്ല എന്നതാണ് വാസ്തവം.
കൂടുതൽ മീൻകറിയിൽ ചേർക്കാനാണ് കുടംപുളി ഉപയോഗിക്കുന്നത്. കേരളത്തിൽ എല്ലായിടത്തും വളരുന്ന മരമാണ് ഇത് കുടംപുളിയുടെത്. ഇതിന്റെ പകമായ കായ്കൾ ആണ് കറികളിൽ ചേർക്കാനായി ഉപയോഗിക്കുന്നത്. കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കി എടുത്തതാണ്. അതുകൊണ്ടുതന്നെ ഇത് കറുത്ത നിറത്തിലാണ് കാണാൻ കഴിയുക.
കുടംപുളിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണ് ഹൈഡ്രോസിട്രിക് ആസിഡ്. നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ അതിന്റെ വേഗത കൂട്ടാൻ ഉപയോഗിക്കുന്ന ഒരു ഘടകമാണ് കുടംപുളി. ശരീരത്തിൽ രൂപപ്പെടുന്ന കൊഴുപ്പ് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് കുടംപുളിയിൽ ധാരാളമായി അടങ്ങിയത് കൊണ്ട് തന്നെ തടി കുറയ്ക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇനി മീൻ കറി വെക്കുമ്പോഴും കുടംപുളി മാറ്റിവയ്ക്കേണ്ട.
ആവശ്യത്തിന് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങൾ തടയാനു ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാനും ഇത് സഹായിക്കുന്നുണ്ട്. പൊതുവേ ഇതിന്റെ ഗുണങ്ങൾ ഏറ്റവും അധികം മനസ്സിലാക്കിയിരിക്കുന്നത് യൂറോപ്യൻസ് തന്നെയാണ്. മോണക്ക് ബലം ലഭിക്കുന്നതിന് കുടംപുളി തിളപ്പിച്ച ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.