തൊട്ടാവാടി ഇനി പറിച്ചു കളയുന്നതിനു മുമ്പ് ഇതൊന്നു അറിഞ്ഞു നോക്ക്… ഇത്രയും ഗുണങ്ങളോ…| Benefits Of Mimosa Pudica

നമ്മുടെ വീടുകളിൽ പരിസരപ്രദേശങ്ങളിലും പറമ്പുകളിലും വഴിയരികിലുമായി ധാരാളമായി കണ്ടുവരുന്ന ഒന്നാണ് തൊട്ടാവാടി. നിരവധി ഗുണങ്ങൾ തൊട്ടാവാടിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന കൂടിയാണ്. നമ്മുടെ നാട്ടിൽ സർവ്വ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് തൊട്ടാവാടി. ഒരു പ്രയോജനമില്ലാത്ത സസ്യമായാണ് ഇതിന് പലരും കാണുന്നത്.

എന്നാൽ ഇതിൽ ഒട്ടേറെ ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പലർക്കും ഇത് അറിയില്ല എന്നതാണ് സത്യം. നീര് ശ്വാസംമുട്ട് ആസ്മ കഫം തൊലിപ്പുറത്ത് ഉണ്ടാകുന്ന അലർജി ഉണ്ടാകുന്ന ചൊറിച്ചിൽ അതുമൂലം ഉണ്ടാകുന്ന ത്വക്ക് രോഗങ്ങൾ. പ്രമേഹം രക്തപിത്തം കൃമി രോഗങ്ങൾ തുടങ്ങിയ ഒട്ടേറെ രോഗങ്ങൾക്ക് അതീവ ഗുണപ്രദമായ ഔഷധച്ചെടി കൂടിയാണ് തൊട്ടാവാടി.

രക്തശുദ്ധിക്കും വളരെ നല്ലതാണ് ഇത്. രണ്ട് തരത്തിലുള്ള തൊട്ട വാടികൾ കാണാൻ കഴിയും. രണ്ട് തരത്തിലുള്ള തൊട്ടാവാടികൾ കാണാൻ കഴിയും. രണ്ടും സമാന ഔഷധ ഗുണങ്ങൾ ഉള്ളവയാണ്. കേരളീയമായ നാട്ടുവൈദ്യത്തിൽ നിൽക്കുന്നില്ല ഇതിന്റെ മഹിമ. നിരവധി ആയുർവേദ ഗ്രന്ഥങ്ങളിൽ തൊട്ടാവാടി ഗുണങ്ങളെപ്പറ്റി വർണ്ണിക്കുന്നുണ്ട്.

ഇത് മൂലം ഉണ്ടാകുന്ന ഔഷധപ്രയോഗങ്ങൾ എന്തെല്ലാം ആണെന്ന് താഴെ പറയുന്നുണ്ട്. ഇത് സമൂലം കഷായം ഉണ്ടാക്കി നിത്യവും രാവിലെ വെറും വയറ്റിൽ രാത്രി ആഹാര ശേഷവും കഴിക്കുന്നത് സ്ത്രീകൾക്ക് വളരെ നല്ലതാണ്. സോറിയാസിസ് പോലുള്ള അസുഖങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. പ്രമേഹം പോലുള്ള അസുഖങ്ങൾക്കും വളരെ നല്ലതാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *