നമ്മുടെ വീട്ടിലെ അടുക്കളത്തോട്ടത്തിൽ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന പച്ചക്കറിയാണ് കോവൽ. ഇന്ന് പച്ചക്കറികൾ മാർക്കറ്റിൽ നിന്ന് ലഭിക്കുന്നുണ്ട് എങ്കിൽ തന്നെ വിഷാംശമാണ് നിറയെ. എന്നാൽ ഇനി നിങ്ങളുടെ വീട്ടിൽ തന്നെ പച്ചക്കറി കൃഷി ചെയ്യുകയാണെങ്കിൽ നല്ല ശുദ്ധമായ പച്ചക്കറി നിങ്ങൾക്ക് തന്നെ തയ്യാറാക്കാവുന്നതാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് കോവൽ. എന്നാൽ കോവൽ എല്ലാവരും തയ്യാറാക്കണമെന്നില്ല.
ഇത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം. കോവയ്ക്ക ഒരു സംഭവം തന്നെ ആണെന്ന് പറയാം. ഏതു കാലാവസ്ഥയിലും പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന ഫലമാണ് കോവയ്ക്ക. വലിയ രീതിയിൽ ശല്യങ്ങളില്ലാതെ സ്വയം വളർന്നുവരുന്ന സസ്യം. പ്രത്യേക പരിഗണന ഒന്നും ആവശ്യമില്ല. മഴക്കാലത്ത് ആണെങ്കിലും അധികം വിളവ് തരുന്നു. കോവക്കയുടെ ഇലയും കായും ഉപയോഗിക്കാവുന്നതാണ്.
ഇംഗ്ലീഷിൽ ഐ വി ഗാർഡ് എന്നും സംസ്കൃതത്തിൽ മധുശമനി എന്നും അറിയപ്പെടുന്ന ഒന്നാണ്. ഇത് നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയം തലച്ചോറ് വൃക്ക എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ മാലിന്യങ്ങൾ നീക്കി ശരീരം സംരക്ഷിക്കുവാൻ കോവയ്ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്.
ഏറെ പോഷകാംക്ഷങ്ങൾ നിറഞ്ഞതും ശരീരത്തിലെ കുളിർമ നൽകുന്നതും ആരോഗ്യ ദായകവും ആണ് കോവയ്ക്ക. ഇളം കോവയ്ക്ക പച്ചയ്ക്ക് കഴിക്കാവുന്നതാണ്. പ്രമേഹ രോഗികൾക്ക് രോഗശമനത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന പച്ചക്കറി കൂടിയാണ് ഇത്. കോവക്കയുടെ ഇലയ്ക്കും ഔഷധഗുണങ്ങൾ ധാരാളമാണ്. സോറിയാസിസ് പ്രശ്നങ്ങൾ മൂല ബുദ്ധിമുട്ടുന്നവർക്ക് വളരെ സഹായകരമായ ഒന്നു കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.