നിരവധി ആരോഗ്യഗുണങ്ങൾ ശരീരത്തിൽ അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങൾ അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇത് സഹായകരമാണ്. അത്തിപ്പേരാൽ അരയാൽ ഇത്തി എന്നിവയാണ് നാൽപാമരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. നാല്പാമരങ്ങളുടെയും കല്ലാലിന്റെയും തൊലിയാണ് പഞ്ചവൽക്കങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്.
കേരളത്തിൽ പൊതുവേ കണ്ടുവരുന്ന അത്തിമരമാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അത്തിമരത്തെക്കുറിച്ചും അത്തിയെ ക്കുറിച്ച് ആണ്. ആദ്യം ഇതിന്റെ ഗുണങ്ങളും ഔഷധഗുണങ്ങളും ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിച്ച് സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനെ പറ്റിയും ഇത് സംസ്കരിക്കുന്നതിനെപ്പറ്റിയും അത്തിപ്പഴത്തിൽ നിന്നും ജാം ഉണ്ടാക്കുന്നതിനെ പറ്റിയും ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
നല്ല പോഷകപ്രധാനവും ഔഷധഗുണവും ഉള്ളതാണ് ഇന്ത്യൻ അത്തി. സാധാരണ നമ്മുടെ നാട്ടിൽ രണ്ട് തരത്തിലുള്ള അത്തിയാണ് കണ്ടുവരുന്നത്. ചെറിയ പഴങ്ങൾ ഉള്ള ചെറിയ അത്തിയും വലിയ പഴങ്ങളുള്ള അത്തിയും കണ്ടുവരുന്നുണ്ട്. കടകളിലും സൂപ്പർമാർക്കറ്റുകളിലും ഉണക്കിയ അത്തിപ്പഴത്തിന് കിലോയ്ക്ക് 1000 രൂപയ്ക്ക് മുകളിൽ വിലയുണ്ട്. മാംസ്യം അനജം കൊഴുപ്പ് എന്നിവ അടങ്ങിയ ഇത് കാൽസ്യം മാഗ്നേഷ്യം.
പൊട്ടാസ്യം ഫോസ്ഫറസ് എന്നിവ കൊണ്ട് സമ്പന്ന മാണ്. ആയുർവേദത്തിൽ ഒട്ടുമിക്ക രോഗങ്ങൾക്കും മരുന്നായി ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പഴം തൊലി കറ എന്നിവയെല്ലാം ഔഷധഗുണങ്ങൾ കൊണ്ട് സമ്പന്നമാണ്. ചെറിയ അത്തിയുടെ ഇല ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും. പഴച്ചാറ് തേൻ ചേർത്ത് സേവിക്കുന്നതും പിത്തം ശമിക്കാൻ ഏറ്റവും നല്ല മാർഗം കൂടിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.