വഴിയരികിൽ കാണുന്ന ഈ ചെടി അത്ര നിസ്സാരനല്ല… നിങ്ങൾ ഇതുവരെ ഈ കാര്യം അറിഞ്ഞിട്ടില്ലേ…

കേരളത്തിൽ വളരെ കൂടുതലായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് മുയൽച്ചെവിയൻ. നമ്മുടെ ചുറ്റിലും നിരവധി സസ്യജാലങ്ങൾ ഉണ്ട്. ഓരോന്നിനും നിരവധി ഔഷധഗുണങ്ങൾ ആണ് കാണാൻ കഴിയുക. നമ്മുടെ ചുറ്റിലും കാണുന്ന പലപ്പോഴും കള സസ്യം ആണെന്ന് തെറ്റിദ്ധരിക്കുന്ന ഇത്തരം ചെടികൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നതാണ്.

ഇതിന്റെ പൂവ് ഏറെ ഔഷധഗുണമുള്ളതാണ്. പൂവാംകുരുന്നിലയുടെ പൂവിനോട് സാദൃശ്യമുള്ളതാണ് ഇതിന്റെ പൂവ്. ഇതിന്റെ ഇലകൾ മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതാണ്. അതുകൊണ്ടു തന്നെയാണ് ഇതിന് മുയല്ചെവിയന് എന്ന പേരു വന്നിട്ടുള്ളത്. തലവേദന പ്രശ്നങ്ങൾക്ക് നല്ലൊരു പച്ചമരുന്ന് കൂടിയാണ് മുയൽച്ചെവിയൻ. ഇന്ന് ഇവിടെ പറയുന്നത് ഈ ചെടിയെ കുറിച്ചാണ്.

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നു കൂടിയാണ് ഇത്. ഈ ചെടിയിൽ എല്ലാഭാഗത്തും ഇടവിട്ടിടവിട്ട് ഇലകൾ ഉണ്ട്. ഇലയുടെ അടിയിലും തണ്ടിലും വെളുത്ത രോമങ്ങൾ കാണാൻ കഴിയും. ഇതിന്റെ പൂവ് ഉണങ്ങിക്കഴിഞ്ഞാൽ അപ്പൂപ്പൻ താടിയുടെ വളരെ ഒരു ചെറിയ പതിപ്പ് ആയി തോന്നുന്നതാണ്. കാരണം അതിന്റെ ഉണങ്ങിയ ഫലം കയ്യിലെടുത്ത് ഉത്തുകയാണ്.

എങ്കിൽ ആ കാഴ്ച കാണാൻ മനോഹരമാണ്. തൊണ്ടസംബന്ധമായ നിരവധി രോഗങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്ന ഒന്നാണ് ഇത്. നേത്രകുളിർമയ്ക്കും രക്താർശസ് കുറയ്ക്കുന്നതിനും ഏറെ ഫലപ്രദമായ ഒന്നാണ് ഇത്. തൊണ്ടവേദന പനി തുടങ്ങിയവയ്ക്ക് ഇത് ഔഷധമായി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *