നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണ്ഒരുവിധം എല്ലാവരും. എന്നാൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്ന രീതിയിലാണോ നിങ്ങളെല്ലാവരും ഉപയോഗിക്കുന്നത്. പലപ്പോഴും പലരും ചെയ്യുന്ന ചില ചെറിയ തെറ്റുകൾ വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. നോൺസ്റ്റിക് ഫ്രൈപാൻ അതുപോലെ തന്നെ മറ്റുള്ള പാത്രങ്ങൾ സാധാരണ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്.
എന്നാൽ ഇതിന്റെ കൊട്ടിങ് കുറച്ചു കാലം കഴിയുമ്പോൾ പോകാനുള്ള സാധ്യത കൂടുതലാണ്. ഈ കോട്ടിംഗ് പോയിക്കഴിഞ്ഞ പാത്രങ്ങളും എല്ലാവരും ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഈ പാത്രങ്ങൾ ശരിയാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ രീതിയിൽ പകുതി കോട്ടിങ്ങു പോയ പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്.
കാരണം വീണ്ടും ഈ കോട്ടിങ്ങ് ഇളകി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് എങ്ങനെ ശരിയാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ആവശ്യമുള്ളത് സൻ പേപ്പർ ആണ്. ഇത് ഉപയോഗിച്ച് ഫ്രൈ പാൻ നല്ല രീതിയിൽ തന്നെ ഉരച്ചു കൊടുക്കുക. ഇത് ചെറിയ കഷ്ണങ്ങളായി നന്നായി ഉരച്ചു കൊടുത്താൽ മതി. ഇത് നന്നായി കഴുകിയെടുക്കുക.
ഇത്തരത്തിൽ എല്ലാ ഭാഗവും നന്നായി ഉരച്ച് എടുക്കുക. ഇത് ഉരച്ച് കഴിഞ്ഞ ശേഷം അലുമിനിയം പാത്രങ്ങളുടെ പോലെ നല്ല ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. എല്ലാവർക്കും തന്നെ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.