വീട്ടമ്മമാർക്ക് വളരെയേറെ സഹായകരമായ ചില കിടിലൻ വിദ്യകളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. മീൻ കഴിക്കുന്നവരും മീൻ വെട്ടുന്നവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. നമുക്കെല്ലാവർക്കും തന്നെ മീൻ ചെമ്മീൻ ഉണക്കമീൻ എന്നിവ ഇഷ്ടപ്പെടുന്നവരാണ്. ഇത്തരത്തിലുള്ള മീൻ ക്ലീൻ ചെയ്യുമ്പോഴും കുക്ക് ചെയ്യുമ്പോഴും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നല്ല രസകരമായ രീതിയിൽ ഇത് പാകം ചെയ്യാനും അതുപോലെ തന്നെ ക്ലീൻ ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില മീൻ കറിവെച്ച് കഴിയുമ്പോൾ മീൻ കറിയും അതുപോലെതന്നെ മീനിനും ചെളിയുടെ രുചി ഉണ്ടാകാറുണ്ട്. ആറ്റിലെ മീൻ കറി വയ്ക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നം കാണുന്നത്. ഇങ്ങനെ വരുമ്പോൾ ആർക്കും അത്തരത്തിലുള്ള കറി കഴിക്കാൻ തോന്നില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്.
ആദ്യം തന്നെ എല്ലാവരും സാധാരണ മീൻ ക്ലീൻ ചെയ്യുന്നതുപോലെ തന്നെ കുറച്ച് കല്ലുപ്പ് പൊടിയുപ്പ് എടുത്തശേഷം നന്നായി ഉരച്ചു ക്ലീൻ ചെയ്ത് എടുക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ച് വെള്ളം എടുക്കുക ഇതിലേക്ക് രണ്ട് സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് ചേർത്തു കൊടുക്കേണ്ടത് ഒരു സ്പൂൺ മഞ്ഞൾപൊടി അതുപോലെതന്നെ ഒരു സ്പൂൺ കല്ലുപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് നല്ല രീതിയിൽ തന്നെ മിസ് ചെയ്ത് ശേഷം ഈ വെള്ളത്തിലേക്ക് 10 മിനിറ്റ് സമയം മീൻ ഇട്ടുവയ്ക്കുക.
ഇങ്ങനെ മീൻ കിടക്കുമ്പോൾ മീനിലെ ചെളിയുടെ രുചി മാറിക്കിട്ടും പിന്നെ മറ്റൊരു ടിപ്പും കൂടിയുണ്ട്. ചില മീൻ എത്ര ഉപ്പ് ഇട്ട് ഉരച്ചു കൊടുത്താലും ചില ഉളുമ്പു മണം ഉണ്ടാവും. അത് പോകാനായി കറി വയ്ക്കാൻ ഉപയോഗിക്കുന്ന കുടംപുളി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് രണ്ടു പ്രാവശ്യം കഴുകിയശേഷം ആണ് കറിയിൽ ഇടുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ കുടംപുളി കഴുകി വെള്ളം കളയരുത്. ഇത് മീനിൽ ഒഴിച്ച ശേഷം നന്നായി ക്ലീൻ ചെയ്ത് എടുക്കുക. ഇത്തരത്തിൽ ചെയ്യുമ്പോഴും മീൻ നല്ല വൃത്തിയായി കെട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.