മൂക്കിൽ ഉണ്ടാകുന്ന ദശ അലർജി തുമ്മൽ അതുപോലെതന്നെ ശ്വാസം കിട്ടാതെ ഇരിക്കുക. കൂടാതെ എപ്പോഴും ഇടയ്ക്കിടെ തലവേദന ഉണ്ടാവുക. മൂക്കടപ്പ് അതുപോലെതന്നെ വായിലൂടെ ശ്വാസം വിടുന്ന പ്രശ്നങ്ങൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളാണ് സാധാരണഗതിയിൽ മൂക്കിൽ ദശ ഉള്ള ആളുകളിൽ കണ്ടുവരുന്നത്. പലപ്പോഴും വലിയ ആളുകളെക്കാൾ കൂടുതലായി ചെറിയ കുട്ടികളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്.
എല്ലാം മൂക്കിലെ ദശയും അല്ലെങ്കിൽ ഓപ്പറേഷൻ വഴി മാത്രമല്ല മാറ്റിയെടുക്കാൻ കഴിയുക. സർജറി ഇല്ലാതെയും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അത്തരത്തിലുള്ള ചില കാര്യങ്ങളാണ്. മൂക്കിലെ ദശ എന്താണെന്ന് പലപ്പോഴും പല ആളുകൾക്കും അറിയണമെന്നില്ല. സാധാരണ നമുക്ക് മൂക്കിന് ഒരുപാട് കാലം അണുബാധ ഉണ്ടായതിന്റെ പേരിലാണ് മൂക്കിലെ ദശ വളരുന്നത്.
മൂക്കിലെ ദശ വളരുന്നത് പ്രത്യേകമായ ഒന്നല്ല. മൂക്കിലെ അറകളിൽ ചെറിയ രീതിയിൽ അണുബാധ ഉണ്ടാകുമ്പോൾ മൂക്കിന്റെ ഉള്ളിൽ നിർക്കെട്ട് ഉണ്ടാവുകയും തടിച്ചു വീർക്കുകയും ചെയ്യുന്ന അവസ്ഥയാണ് മൂക്കിലെ ദശ എന്ന് പറയുന്നത്. ജലദോഷമുള്ള അവസ്ഥകളിലും സാധാരണ ദശ ഇല്ലാത്ത ആളുകളിലും ചെറിയ രീതിയിലുള്ള വീക്കം കാണാൻ കഴിയുന്നതാണ്. ജലദോഷം ഉണ്ടാകുന്ന പ്രയാസങ്ങളെല്ലാം ഇത്തരത്തിലുള്ള സന്ദർഭങ്ങളിലും ഉണ്ടാകാം.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഇത് രണ്ട് തരത്തിൽ കാണാൻ കഴിയും. ഒന്ന് ജെല്ലി തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത് ആദ്യഘട്ടങ്ങളിലാണ്. ഈ സമയത്ത് ചികിത്സ ചെയ്യുകയാണ് എങ്കിൽ സർജറി ഇല്ലാതെ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.