തഴുതാമയിലയുടെ ഈ ഗുണങ്ങൾ അറിയില്ലേ… ഈ ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും…| Thazhuthama Ela Gunangal

തഴുതാമയിലയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. ഒരുവിധം എല്ലാവർക്കും അറിയാവുന്ന ഒന്നാണ് തഴുതാമയില. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പലരും ഇത് കണ്ടു കാണും എന്ന ഇതിന്റെ ഗുണങ്ങൾ അറിയണമെന്നില്ല. നാട്ടിലെ പറമ്പുകളിൽ കണ്ടുവരുന്ന ഒന്നാണ് ഇത്. വീണ്ടും ജനിപ്പിക്കുന്നത് എന്ന് അർത്ഥം വരുന്ന സമാനമായ ഗുണങ്ങളുള്ള ഒന്നാണ് തഴുതാമ. നാട്ടുവൈദ്യന്മാർ തഴുതാമ യിലയും ചെടിയുടെ തണ്ടും വേരും എല്ലാം തന്നെ ആയുർവേദ മരുന്നുകളായി ഉപയോഗിച്ചിരുന്ന ഒന്നാണ്.

ഇന്ന് ആയുർവേദ ചികിത്സയിൽ അവിഭാജ്യ ഘടകം ആണ് തഴുതമാ. ഏത് കാലാവസ്ഥയിലും വളരുന്ന ചെടിയാണ് ഇത്. പ്രത്യേകിച്ച് വെള്ളം വളം ആവശ്യമില്ലാതെ തന്നെഇത് വളരുന്നതാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. തഴുതാമാ ഇല തോരൻ വെച്ച് പതിവായി കഴിച്ചാൽ ഹൃദ്രോഗം നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ആമവാതം ഉള്ളവർ തഴുതാമ വേര് കച്ചോലം ചുക്ക് എന്നിവ തുല്യ അളവിൽ എടുത്ത് കഷായം വെച്ചു കുടിക്കുന്നത് വളരെ നല്ലതാണ്.

ശരീരത്തിലുള്ള നീരിനും കഫക്കെട്ടിനും തഴുതാമയില തോരൻ ഫലപ്രദമായ ഒന്നാണ്. കൺകുരു മാറാൻ തഴുതാമയുടെ വേര് തേനിൽ അരച്ച് പുരട്ടാവുന്നതാണ്. മൂത്ര സംബന്ധമായ അസുഖങ്ങൾക്കും ഫലപ്രദമായ ഒന്നാണ് ഇത്. കൂടാതെ ഇവിടെ വെള്ളം തെളിപ്പിച്ച് കുടിച്ചാൽ മൂത്ര സംബന്ധമായ അസുഖങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ്. കൂടാതെ മൂത്രത്തിൽ ഉണ്ടാകുന്ന കല്ല് മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.

അതുപോലെതന്നെ നേത്രരോഗങ്ങൾക്ക് വളരെയേറെ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. വെള്ള തഴുതാമസമൂല ഇടിച്ചു പിഴിഞ്ഞ നീര് വെയിലത്ത് വെച്ച് പിന്നീട് ഇത് കണ്ണിലെഴുത്തന്നത് നേത്രരോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടാതെ ചർമ രോഗങ്ങൾ മാറ്റിയെടുക്കാനും വിളർച്ച തുടങ്ങിയ പ്രശ്നങ്ങളും മാറ്റിയെടുക്കാനും ശരീരത്തിലെ നീര് വയ്ക്കൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *