വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ സ്നാക്സ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന പഴവും തേങ്ങയും ഗോതമ്പുപൊടിയും ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന കിടിലൻ നാലുമണി പലഹാരം എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി രണ്ടു റോബസ്റ്റ പഴമാണ് ആവശ്യം ഉള്ളത്. ആദ്യം മിക്സിയുടെ ജാർ എടുക്കുക ഇതിലേക്ക് പഴം പകുതിയായി മുറിച്ച് ഇട്ടുകൊടുക്കുക. ഈ രണ്ടു പഴത്തിലേക്ക് ചേർത്തു കൊടുക്കേണ്ടത് മുകാൽ കപ്പ് തേങ്ങ ആണ്. ഇവിടെ തേങ്ങ കൊത്ത് ആണ് എടുത്തിരിക്കുന്നത്. തേങ്ങ ചിരകിയത് ആണെങ്കിൽ അതും എടുക്കാവുന്നതാണ്. പിന്നീട് ഇത് രണ്ടും കൂടി മിക്സിയിൽ അടിച്ചെടുക്കാവുന്നതാണ്. ഈ സമയത്ത് ഇതിലേക്ക് ആവശ്യത്തിന്.
പഞ്ചസാര വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് 1/2 കപ്പ് ഗോതമ്പുപൊടി ചേർത്ത് കൊടുക്കുക. ഗോതമ്പ് പൊടിക്ക് പകരം മൈദ പൊടി വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു കാൽ കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മണത്തിനാവശ്യമായ രീതിയിൽ ഏലക്ക ചതച്ചത് ചേർത്ത് കൊടുക്കാവുന്നതാണ്.
പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. എള്ള് ഇഷ്ടമുള്ളവർ ആണെങ്കിൽ അതും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. നട്ട്സ് ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ നട്സ് വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇത് ഉണ്ണിയപ്പം പരുവത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്സ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.