ഇന്നൊരു വെറൈറ്റി ഐറ്റം ആയാലോ. അടുക്കളയിൽ കിടിലൻ വ്യത്യസ്തമായ ഐറ്റം പരീക്ഷിച്ചു നോക്കുന്നത് ഒരു ഹോബി ആയിട്ടുള്ളവർ നമ്മുടെ ഇടയിൽ ഉണ്ടാകാം. വ്യത്യസ്തമായ ഇത്തരം റെസിപ്പികൾ തയ്യാറാക്കുന്നത് ഒരു ഹരമാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാകാൻ കഴിയുന്ന ഒരു കിടിലൻ പുഡ്ഡിംഗ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
പാൽ പഞ്ചസാര എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. സിൽകി പുഡിങ് എന്നാണ് ഇതിനെ പറയുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അടുപ്പത്ത് വയ്ക്കാൻ പോകുന്ന എടുത്തിട്ടുണ്ട്. ആദ്യം ഒന്നര കപ്പ് പാല് 250 എംഎൽ കപ്പ് ആണ് എടുത്തിരിക്കുന്നത്. പിന്നീട് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. പിന്നീട് ചേർക്കേണ്ടത് പാൽപ്പൊടി ആണ്.
ആദ്യം രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്. ഇതു നന്നായി അലിഞ്ഞു വരുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ചെറിയ തീയിൽ തിളപ്പിച്ചെടുക്കുക. ഈ സമയം മറ്റൊരു മിക്സ് തയ്യാറാക്കേണ്ടതാണ്. ഇതിനകത്തേക്ക് 3 മുട്ട പൊട്ടിച്ചൊഴിക്കുക. ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക. കൂടെ വാനില എസൻസ് കൂടി ചേർക്കുക.
ഈ മുട്ട നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് പാല് മുട്ടയുടെ മിക്സി ലേക്ക് ചേർത്ത് കൊടുക്കുക. ഇത് കുറച്ച് സമയം ആവിയിൽ വേവിച്ചാൽ പുഡ്ഡിംഗ് ശരിയായി ലഭിക്കുന്നതാണ്. നിങ്ങൾക്ക് ആവശ്യമെങ്കിൽ കളർ ചേർക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.