വ്യത്യസ്തമായ രീതിയിൽ ഒരു മോരുകറി തയ്യാറാക്കിയാലോ. ഒരു നിമിഷം നേരം കൊണ്ട് ഞൊടിയിടയിൽ മോരുകറി തയ്യാറാക്കാം. ഡിവിഷനേരം കൊണ്ട് എന്ന് പറഞ്ഞാൽ. ഗ്യാസ് കത്തിക്കേണ്ടി വരുന്നത് ഒരു മിനിറ്റ് ഒന്നര മിനിറ്റ് സമയം മാത്രമാണ്. ഈയൊരു സമയം കൊണ്ട് നമുക്ക് മോരു കാച്ചിയത് തയ്യാറാക്കാം. ഒന്നര കപ്പ് തൈര്, നാലഞ്ച് ഉള്ളി, ഇഞ്ചി ചെറിയ കഷ്ണം, രണ്ട് പച്ചമുളക്, മൂന്ന് ക്കതിർപ്പ് കറിവേപ്പില.
ഇവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കേണ്ടത്. ആദ്യം തന്നെ ഒരു ജാറിലേക്ക് ഇഞ്ചി രണ്ട് പച്ചമുളക് തൈര് ഇവ ചേർത്ത് ഒന്ന് കറക്കി എടുക്കുക. ഇത് പിന്നീട് ഒരു ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് വേണ്ട വറവ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഉള്ളി കട്ട് ചെയ്ത് എടുക്കണം. ഒരു പാൻ ചൂടാക്കി എടുക്കുക ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ എടുത്തുവെച്ച് ഉള്ളി റൗണ്ടിൽ കട്ട് ചെയ്തു വെക്കുക. തൈര് അളവ് അനുസരിച്ച് എല്ലാ കാര്യങ്ങളും കൂടുതലായി എടുക്കുക. പിന്നീട് വെളിച്ചെണ്ണയിലേക്ക് കടുക് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ ഉലുവ പിന്നീട് കാൽ ടീസ്പൂൺ നല്ലജീരകം പിന്നീട് ഉള്ളി ഇവ ചേർത്തു കൊടുത്താൽ.
നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് വറ്റൽ മുളക് ചേർത്ത് ഇളക്കിയെടുക്കുക. ആവശ്യത്തിന് മഞ്ഞൾപ്പൊടി ചേർക്കുക. കറിവേപ്പില ചേർക്കുക. തീ ഓഫാക്കിയ ശേഷം മുളകുപൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഈ വറവ് മോരിലേക്ക് ചേർത്തു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.