ഈന്തപ്പഴം ഈ രീതിയിൽ കഴിച്ചാൽ നിരവധി ഗുണങ്ങൾ… നമുക്കറിയാത്ത ഗുണങ്ങൾ…

ആരോഗ്യസംരക്ഷണത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം. ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നാണ് ഇത്തപ്പഴം. നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് അവിഭാജ്യ ഘടകമാണ് ഇത്. അത് എന്തുകൊണ്ടാണ് എന്ന് നോക്കാം. ലോകം മുഴുവൻ ഏകദേശം 600 തരത്തിലുള്ള ഈന്തപ്പഴം കാണാൻ കഴിയും. ഇതിൽ ധാരാളം മിനറൽസ് നാരുകൾ ആന്റി ഓക്സിഡന്റ്സ് കാൽസ്യം പൊട്ടാസ്യം മഗ്നീഷ്യം അതുപോലെതന്നെ.

കോപ്പർ മാംഗനീസ് അയൺ പ്രോട്ടീൻ അതുപോലെതന്നെ നിയാസിൻ തയാമിൻ എന്നിവ അടങ്ങിയിട്ടുണ്ട്. പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജം കൊണ്ട് സമ്പുഷ്ടവും അതുപോലെതന്നെ ഫാറ്റ് കുറഞ്ഞതുമാണ്. നാരുകൾ ധാരാളമായി കാണാൻ കഴിയുന്ന ഈന്തപ്പഴം മലബന്ധം അകറ്റാൻ സഹായിക്കുന്ന ഒന്നാണ്.

ഇവ രാത്രി വെള്ളത്തിലിട്ട് കുതിർത്തു കഴിച്ചാൽ ഗുണങ്ങൾ ഇരട്ടി ആണ്. നല്ല ശോധനയ്ക്കും ദഹനം സുഗമമാക്കാനും ഇത് ഏറെ സഹായകരമാണ്. പാലിനൊപ്പം രാത്രി ഭക്ഷണത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമാണ്. മല വിസർജനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.

രാവിലെ വെറും വയറ്റിൽ നാലോ അഞ്ചോ ഈന്തപ്പഴം കഴിക്കുന്നത് ആമാശയത്തിൽ പറ്റിക്കിടക്കുന്ന അഴുക്ക് നീക്കം ചെയ്തു വയറു വൃത്തിയാക്കുകയും ചെയ്യും. ഇരുമ്പ് സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. വിളർച്ച തടയാനും ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കാനും ഇരുമ്പ് സഹായകരമാണ്. പൊട്ടാസ്യം വലിയ രീതിയിൽ അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *