ഒരു കിടിലൻ സ്നാക്സ് തയ്യാറാക്കുന്ന റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് സ്നാക്സ് തയ്യാറാക്കാവുന്നതാണ്. കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന ഏത്തപ്പഴം ഉപയോഗിച്ച് നല്ല മധുരമുള്ള ഒരു റെസിപ്പിയാണ് ഇവിടുത്തെ തയ്യാറാക്കുന്നത്. ഒരുപാട് ബുദ്ധിമുട്ട് ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പഴുത്ത ഏത്ത പഴം ഉടനെ എടുത്തോളൂ. ഏത്ത പഴം സ്നാക്സ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിലേക്ക് ആവശ്യമുള്ള ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നോക്കാം. ആദ്യം തന്നെ ആറു ഏത്തപ്പഴം കട്ട് ചെയ്ത് എടുക്കുക. ഇതിലേക്ക് 600ഗ്രാം ശർക്കരയാണ് എടുക്കേണ്ടത്. രണ്ടു ഏത്ത പഴത്തിന് 200 ഗ്രാം ശർക്കര എന്ന രീതിയിലാണ് എടുക്കുന്നത്. അതുപോലെതന്നെ മൂന്ന് കപ്പ് അവൽ എടുക്കുക. അതുപോലെതന്നെ മൂന്ന് കപ്പ് തേങ്ങ ചിരകിയത് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമാണെന്ന് അരിപ്പൊടി നെയ്യ് തുടങ്ങിയവയാണ്. പിന്നീട് ആവശ്യമുള്ളത് കാഷ്യുനട്സ് ആണ്. നമ്മുടെ പഴത്തിന്റെ മധുരം അനുസരിച്ച് ശർക്കരയുടെ അളവ് തീരുമാനിക്കണം.
ആറന്നൂർ ഗ്രാം ശർക്കരമെൽറ്റ് ചെയ്യുന്നത് കാൽ കപ്പ് വെള്ളത്തിലാണ്. ഒരുപാട് വെള്ളം ആവശ്യമില്ല. ഇത് മാറ്റിക്കോ പിന്നീട് ഒരു പാൻ വയ്ക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. ഇത് ആവശ്യമുള്ളതാണ്. അതുപോലെതന്നെ കൂടുതൽ ചേർത്താലും കുഴപ്പമില്ല. നെയ് ചൂടായി വരുമ്പോൾ എടുത്തു വച്ചിരിക്കുന്ന കാഷ്യൂനട്സ് ചേർത്തു കൊടുക്കുക. പിന്നീട് കുറച്ചു കൂടി വലിയ പാൻ വയ്ക്കുക.
ഇതിലേക്ക് ബാക്കി നെയ് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് അവൽ കൂടി ചേർത്ത് നന്നായി ഇളക്കി മിസ്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ഏത്തപ്പഴം ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ശർക്കരപാനി ചേർത്ത് കൊടുക്കുക. പിന്നീട് ഏലക്കയും പഞ്ചസാരയും ചേർത്ത് പൊടിച്ചത് ചേർക്കുക. ക്യാഷ് നട്സ് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇത് ഉരുട്ടി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NEETHA’S TASTELAND