ആരോഗ്യത്തിന്റെ കാര്യത്തിൽ എല്ലാവർക്കും ഉൽക്കണ്ടാ ഉണ്ടാകും. ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ കോമൻ ആയി കാണുന്ന ഒരു അസുഖമാണ് പൈൽസ് അഥവാ മൂലക്കുരു എന്ന് പറയുന്നത്. അതേപോലെതന്നെ കാലിലെ രക്ത കുഴലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വെരിക്കോസ് വെയിൻ എന്ന് പറയുന്ന അസുഖമാണ്. ഇത് രണ്ടും ആരോഗ്യ പ്രശ്നങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ്.
രക്തക്കുഴലുകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന അസുഖമാണ് വെരിക്കോസ് വെയിൻ അതുപോലെ തന്നെ പൈൽസ് തുടങ്ങിയവ. പൈൽസ് എന്താണെന്ന് നോക്കാം. ഇത് സാധാരണ രീതിയിൽ നമ്മുടെ മലദ്വാരത്തിന് ചുറ്റും കാണുന്ന ഒരു പ്രശ്നമാണ്. എല്ലാ മൂലക്കുരുവിന് പെയിൻ ഉണ്ടാകണമെന്നില്ല. എന്നാൽ ഇതിന്റെ പ്രധാന കാരണം മലബന്ധമാണ്. ഇതു ഉണ്ടാകുമ്പോൾ നമ്മൾ സാധാരണ സ്ട്രെയിൻ ചെയ്യാറുണ്ട്. ആ ഭാഗത്തുള്ള രക്തക്കുഴലുകൾ തള്ളി പുറത്തേക്കു വരുന്നു. ഇതിനെയാണ് മൂലക്കുരു അഥവാ പൈൽസ് എന്ന് പറയുന്നത്.
പല സ്റ്റേജുകളിൽ കാണാൻ കഴിയും. ആദ്യത്തെ സ്റ്റേജ് മുതൽ നാലാമത്തെ സ്റ്റേജ് വരെ ഇത് കാണാൻ കഴിയും. ഇതിന്റെ പ്രധാനമായ അസുഖങ്ങൾ കൂടുതലും ബ്ലീഡിങ് ആയാണ് കണ്ടുവരുന്നത്. അല്ലെങ്കിൽ എന്തെങ്കിലും മലം വരുന്ന സമയത്ത് എല്ലാ പ്രാവശ്യവും ബ്ലീഡിങ് ഉണ്ടാകണമെന്നില്ല. മലം തള്ളി വരുന്നതായിരിക്കും. ചിലപ്പോൾ പെയിൻ ഉണ്ടാകും.
ഇതിന്റെയെല്ലാം ഒരു അപകടം എന്താണെന്ന് നോക്കാം. ഈ മലദ്വാരത്തിൽ ഉണ്ടാകുന്ന എല്ലാ അസുഖങ്ങളും പൈൽസ് ആണെന്നാണ് പലരും തെറ്റിദ്ധരിക്കുന്നത്. ഇതു കൂടാതെ ഫിസ്റ്റുല എന്ന അസുഖം ആയിരിക്കാം. അതുപോലെതന്നെ ബ്ലീഡിങ് ആയി വരുമ്പോൾ മലാശയത്തിൽ ഉണ്ടാകുന്ന മുഴകൾ ആയിരിക്കും. ഇത് നമ്മൾ പലപ്പോഴും ഇത് കൃത്യമായ രീതിയിൽ ചികിത്സ തേടാറില്ല. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs