തൊണ്ടവേദന മറികടക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇത്ര മാർഗ്ഗങ്ങൾ ആരും അറിയാതെ പോകരുതേ…| Tonsillitis Treatment Malayalam

Tonsillitis Treatment Malayalam : ഒട്ടനവധി ശാരീരിക വേദനകളാണ് നാം ഓരോരുത്തരും ഇന്ന് അനുഭവിക്കുന്നത്. തലവേദന വയറുവേദന കൈകാൽ വേദനകൾ തൊണ്ടവേദന എന്നിങ്ങനെ നീളുന്നു ഇവയുടെ ലിസ്റ്റ്. ഇതിൽ പ്രധാനപ്പെട്ട ഒരു വേദനയാണ് തൊണ്ടവേദന. നമ്മുടെ തൊണ്ടയുടെ ഭാഗത്ത് ഉണ്ടാകുന്ന വേദനയാണ് ഇത്. പ്രധാനമായും ഇത് പനി കഫക്കെട്ട് ചുമ എന്നിവ ഉള്ളപ്പോഴാണ് ഉണ്ടാകാറ്. തൊണ്ടയിൽ കഫം കെട്ടി പഴുക്കുന്നത് മൂലവും ഇങ്ങനെ ഉണ്ടാകുന്നു.

ഇത് വൈറസ് മൂലവും ഉണ്ടാകുന്നു. തൊണ്ടവേദന ഉണ്ടാകുന്ന സമയത്ത് അസഹ്യമായ വേദനയാണ് അനുഭവപ്പെടുന്നത്. തൊണ്ടവേദന കാരണം ഭക്ഷണങ്ങൾ വിഴുങ്ങാൻ വരെ പറ്റാതെ വരുന്നു. കൂടാത ഇത്തരം വേദനകൾ സംസാരിക്കുന്നതിന് വരെ തടസ്സം സൃഷ്ടിക്കുന്നു. അതോടൊപ്പം ടോൺസിലൈറ്റ് സ് ഉള്ളവരിലും തൊണ്ടവേദനകൾ അടിക്കടിയായി കണ്ടു വരാറുണ്ട്. ഇത്തരം വേദനകൾക്ക് നാം പ്രധാനമായും പാരസെറ്റ് മോളുകളെയാണ് ആശ്രയിക്കാറ്.

എന്നാൽ ഇവയ്ക്ക് അപ്പുറം നമ്മുടെ വീടുകളിൽ തന്നെ നമുക്ക് കുറെ മാർഗ്ഗങ്ങൾ ചെയ്യാവുന്നതാണ്. അത്തരത്തിൽ നാം ചെയ്യുന്ന ഒരു മാർഗമാണ് ഇളം ചൂടുവെള്ളത്തിൽ ഉപ്പിട്ട് വായിൽ കൊള്ളുന്നത്. ഇത് ഒരു പരിധിവരെയുള്ള തോണ്ട വേദനകൾ നീക്കുന്നതിന് സഹായിക്കുന്നു. ചൂട് വെള്ളത്തിൽ ഉപ്പിട്ട് വായിൽ പിടിക്കുന്നത് വഴി അവിടെയുള്ള ഇൻഫെക്ഷനുകൾ നീങ്ങുകയും തൊണ്ടവേദന മാറുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മറ്റൊരു മാർഗമാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ഇതിനായി സവാളയും ചെറുനാരങ്ങയും മഞ്ഞപ്പൊടിയും വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുകയോ വായിക്കൊള്ളുകയോ ചെയ്യാവുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഓരോന്നും നമ്മുടെ തൊണ്ടയിലെ ഇൻഫെക്ഷനുകൾ തടയുന്നതിന് ഫലപ്രദമാണ്. അതിനാൽ തന്നെ ഇവ കഴിക്കുന്നത് വഴി തൊണ്ടയിലെയും വിഷാംശങ്ങളും ബാക്ടീരിയകളും വൈറസുകളും നശിക്കുകയും തൊണ്ടവേദന പൂർണമായി മാറുകയും ചെയ്യുന്നു. തുടർന്ന് കാണുക. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *