പലതരത്തിലുള്ള രോഗങ്ങളാൽ വലിക്കുന്നവരാണ് നാം ഓരോരുത്തരും. ജീവശൈല രോഗങ്ങളാണ് ഇവയിൽ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ ആഹാരരീതിയിൽ വന്നിട്ടുള്ള മാറ്റങ്ങളാണ് ഇത്തരത്തിലുള്ള രോഗങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതിന്റെ പ്രധാനകാരണം. പണ്ടുകാലത്ത് കഞ്ഞിയും പയറും എല്ലാം കഴിച്ചിരുന്ന ആളുകൾ ഇന്ന് ബർഗറും പിസ്സയും ആണ് കഴിക്കുന്നത്. ഇത്തരത്തിൽ അമിതമായി ഫാസ്റ്റ് ഫുഡ്കളും.
മധുരങ്ങളും കഴിക്കുന്നതിന്റെ ഫലമായി ശരീരത്തിലേക്ക് അധികമായി കാർബഹൈഡ്രേറ്റുകൾ എത്തുകയും അവ വിഘടിച്ച് കൊഴുപ്പുകൾ ആയി രൂപം പ്രാപിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി കൊളസ്ട്രോൾ ഷുഗർ ബിപി തൈറോയ്ഡ് എന്നിവ ഉണ്ടാകുന്നു. ഇവ നിസ്സാരം എന്ന് തോന്നിയാലും ഇവയുടെ അനന്തരഫലങ്ങൾ സ്ട്രോക്ക് ഹൃദയാഘാതം ലിവർ കിഡ്നി ഫെയിലിയർ എന്നിങ്ങനെയുള്ളവയാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ കുറയ്ക്കുകയാണ് നാമോരോരുത്തരും വേണ്ടത്.
ജീവിതശൈലി രോഗങ്ങളെ കുറിക്കുന്നതിന് നാമോരോരുത്തരും നമ്മുടെ ഭക്ഷണത്തിൽ നിന്ന് അന്നജങ്ങളെ പൂർണമായി ഒഴിവാക്കുകയാണ് വേണ്ടത്. അത്തരത്തിൽ നമുക്ക് ജീവിതശൈലി രോഗങ്ങളെ മറി കടക്കാൻ ഉപയോഗിക്കാൻ പറ്റുന്ന ഒരു ഭക്ഷ്യയോഗ്യമായ പദാർത്ഥമാണ് മുട്ട. പണ്ടുകാലo മുതലേ മുട്ട കഴിച്ചാൽ കൊഴുപ്പ് ഉണ്ടാകുമെന്നുള്ള ഒരു മിഥ്യാധാരണ നമ്മുടെ ഇടയിൽ ഉണ്ട്.
എന്നാൽ കൊളസ്ട്രോൾ ശരീരത്തിൽ ഉണ്ടാകുന്നത് കൊഴുപ്പുകൾ കഴിച്ചത് കൊണ്ടല്ല. നാം ധാരാളമായി കഴിക്കുന്ന അരി ഗോതമ്പ് ബേക്കറി ഐറ്റംസുകൾ മൈദ എന്നിങ്ങനെയുള്ള അന്നജങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് വഴി അത് ശരീരത്തിലേക്ക് കൊഴുപ്പായി കൺവേർട്ട് ചെയ്യുകയാണ്. മുട്ടയിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവാണ്. അതിനാൽ തന്നെ ഇത് കൊളസ്ട്രോൾ വരുത്തുന്ന ഒരു പദാർത്ഥമല്ല. തുടർന്ന് വീഡിയോ കാണുക.