അത്തിപ്പഴത്തിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. നമുക്ക് വളരെ സുപരിചിതമായ ഒന്നുകൂടിയാണ് ഇത്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായകരമായ ഒന്നുകൂടി ആണ് ഇത്. ചരിത്രപ്രസിദ്ധമായ പ്രാധാന്യമേറിയ അത്തിപ്പഴത്തെ പറ്റി കേൾക്കാത്തവർ വളരെ കുറവ് തന്നെയാണെന്ന് പറയാം.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. ഇതിന്റെ ഔഷധഗുണങ്ങളെ പറ്റിയും ഉപയോഗരീതിയെ പറ്റിയും എല്ലാവർക്കും അറിയണമെന്നില്ല. പാലസ്ഥീനിലാണ് അത്തിയുടെ ജന്മദേശം. അത്തിയുടെ ചരിത്ര പ്രാധാന്യത്തെ പറ്റി ഇത് വെളിവാക്കുന്നു. പാലസ്തീനിൽ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ കാണാവുന്ന ഒന്നാണ്. ഔഷധക്കൂട്ടിലെ പ്രാധാനിയാണ് അത്തി.
ഇതിന്റെ തൊലിയും വെറും ഇളം കായ്കളും എല്ലാം തന്നെ ഏറെ ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. തുടങ്ങിയ അത്തിപ്പഴത്തിൽ 50% പഞ്ചസാരയും മൂന്നര ശതമാനം മാംസ്യവും കാണാൻ കഴിയുക. സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം പഞ്ചസാര ശർക്കര എന്നിവ ചേർത്ത് കഴിച്ചാൽ രക്തസ്രാവം മലബന്ധം തുടങ്ങിയ അസുഖങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. മുലപ്പാൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഇതിൽ അടങ്ങിയതിനാൽ കുഞ്ഞുങ്ങൾക്കും നൽകാവുന്ന ഒന്നാണ് ഇത്.
കുട്ടികളിലുണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച തൊരിതപെടുതുകയും ചെയ്യുന്നു. അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ് വിളർച്ച വയറിളക്കം അത്യാർത്ഥവം ആസ്മ എന്നിവയ്ക്ക് വളരെ നല്ലതാണ് അത്തിപ്പഴം. കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാവുന്ന ഒരു പഴം കൂടിയാണ് അത്തിപ്പഴം. അരക്കിലോ അത്തിപ്പഴത്തിൽ ഏകദേശം 400 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.