ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി പദാർത്ഥങ്ങളുണ്ട്. ശരീരത്തിൽ പല പ്രശ്നങ്ങളും എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭക്ഷണശീലം സവാള ഇല്ലാതെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എല്ലാ പാരമ്പര്യ ഭക്ഷണങ്ങൾക്കും ഒപ്പം സവാള ഉണ്ടാകും. ഇത് വിസ്മരിക്കാൻ കഴിയാത്ത ഒന്നാണ്.
അത് വെജിറ്റേറിയൻ ഭക്ഷണത്തിന്റെ കൂടെ ആണെങ്കിലും ബീഫ് ചിക്കൻ എന്നിവ ഉൾപ്പെടുന്ന നോൺവെജ് ഭക്ഷണത്തിന്റെ കൂടെ ആണെങ്കിലും സവാള മറക്കാൻ കഴിയാത്ത ഒന്നാണ്. കൂടുതൽ സവാള ഉൾപ്പെടുത്തുന്ന ഭക്ഷണം ശീലമാക്കിയാൽ നിരവധി പോഷക ഗുണങ്ങൾ ലഭിക്കുന്നതോടൊപ്പം ആരോഗ്യം സംരക്ഷിക്കാനും സാധിക്കുന്നതാണ്.
സൾഫർ അടങ്ങിയ സവാളയിലെ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. പ്ലേറ്റ് ലേറ്റ് അടിയുന്നത് തടയാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇതുവഴി ഹൃദയത്തെ കാക്കാൻ സവാളയ്ക്ക് കഴിയും എന്നാണ്. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ കൂടാതെ കുർസെറ്റിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.
സവാളയിൽ വൈറ്റമിൻ സി കൂടുതലായി അടങ്ങിയിട്ടുണ്ട് അതിനാൽ ശരീരകോശങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇതിൽ കുർസ്ടിൻ ധാരാളമായി അടങ്ങിയതിനാൽ മാനസിക സമ്മർദ്ദത്തെ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. സവാള ചെറുതായി അറിഞ്ഞു ഭക്ഷണത്തോടൊപ്പം പച്ചക്ക് കഴിച്ചാൽ കുർസിറ്റിൻ ഗുണം കൂടുതലായി ലഭിക്കാൻ ഇത് സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.