ജീവിതശൈലി അസുഖങ്ങൾ വലിയ രീതിയിൽ തന്നെ ശരീരത്തിന് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ട്രോക്ക് അഥവാ പശ്ചാഘാതം ഇന്ന് നിരവധി പേരെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ശാരീരിക അവശതകൾക്ക് ഉപരി ബുദ്ധിപരവു മാനസികവുമായ കഴിവുകളെ സംസാരശേഷിയും നശിപ്പിക്കുന്നത് മൂലം എല്ലാവരും ഭയപ്പെടുന്ന ഒരു രോഗമാണ് സ്ട്രോക്ക്.
ബ്രയിനിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും നൽകുന്ന രക്ത കുഴലുകളിൽ ഉണ്ടാകുന്ന തടസ്സം അല്ലെങ്കിൽ പൊട്ടൽ അല്ലെങ്കിൽ വിള്ളൽ മൂലം ഉള്ളിൽ ഉണ്ടാകുന്ന രക്തസ്രാവമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാക്കുന്നത്. തലച്ചോറിൽ ഏതു ഭാഗത്തേക്കുള്ള രക്തയോട്ടം ആണ് തടസ്സപ്പെടുന്നത്. ഏതു ഭാഗത്താണ് രക്തസ്രാവം ഉണ്ടാവുന്നത്. എത്ര അധികം കോശങ്ങൾക്ക് രക്തയോട്ടം ലഭിക്കാതെ വരുന്നു എന്നത് അനുസരിച്ചാണ് രോഗത്തിന്റെ തീവ്രത.
കുറച്ചു കോശങ്ങൾ മാത്രമാണ് നശിച്ചിരിക്കുന്നത് എങ്കിൽ അറിയുകപോലുമില്ല. ചെറിയ തരിപ്പ് ബലക്കുറവ് തോന്നിയാൽ കുറച്ചു കഴിഞ്ഞ് മാറിയേക്കാം. ഇത് നിശബ്ദ സ്ട്രോക്ക് എന്നാണ് അറിയപ്പെടുന്നത്. ഇത് ബ്രെയിൻ നശിപ്പിക്കുന്നത് കൂടി വരുമ്പോൾ ഓർമ്മക്കുറവ് തുടങ്ങിയ പ്രശ്നങ്ങളായി മാറിയേക്കാം. സ്ട്രോക്ക് വന്നു കഴിഞ്ഞിട്ട് 24 മണിക്കൂറിനുള്ളിൽ ബലക്കുറവ് അതുപോലെതന്നെ മറ്റു രോഗലക്ഷണങ്ങൾ മാറുകയാണ് എങ്കിൽ ടി ഐ എ എന്നാണ് പറയുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ 24 മണിക്കൂറിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ച് രക്തയോട്ടം പൂർണമാക്കാൻ കഴിഞ്ഞാലാണ് രോഗം കുറച്ചു സമയത്തിനുള്ളിൽ മാറി ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്നത്. സ്ട്രോക്ക് ഉണ്ടാകുന്നത് പെട്ടെന്നാണ് എങ്കിലും അതിലേക്ക് നയിക്കുന്ന പ്രഷർ പ്രമേഹം കൊളസ്ട്രോൾ അമിതവണ്ണം തുടങ്ങിയവ ഉണ്ടായി കാലങ്ങൾക്ക് ശേഷം മാത്രമാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ഇവയെല്ലാം തന്നെ ജീവിതശൈലി രോഗങ്ങൾ ആയി കാണാവുന്നതാണ്. ഇത് നേരത്തെ കണ്ടെത്തി ജീവിതശൈലി രോഗങ്ങൾക്ക് ക്രമീകരണം കണ്ടെത്താൻ ശ്രമിക്കുക എന്നതാണ് സ്ട്രോക്ക് വരാതെ നോക്കാനുള്ള എളുപ്പ മാർഗം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.