Fungus and tinea infection : പണ്ടുമുതലേ നാമോരോരുത്തരെയും ബുദ്ധിമുട്ടിക്കുന്ന ഒരു ചർമ്മ രോഗാവസ്ഥയാണ് വട്ടച്ചൊറി. നമ്മുടെ ശരീരത്തിന് തുലപ്പുറത്ത് ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഇത്. ഇത് നമ്മുടെ തൊലിപ്പുറത്ത് ചൊറിച്ചിൽ ഉണ്ടായി വട്ടത്തിൽ ചുവന്ന തടിച്ച വിധത്തിൽ കാണുന്നു. ഇത് പ്രധാനമായും ഉണ്ടാക്കുന്നത് ഫംഗസുകളാണ്. ഫംഗസുകൾ ഇവയ്ക്ക് പുറമേ ഒട്ടനവധി രോഗ അവസ്ഥകൾ നമ്മുടെ ശരീരത്തിൽ സൃഷ്ടിക്കാറുണ്ട്. ഫംഗസുകളും ബാക്ടീരിയകളും ക്രമാതീതമായി നമ്മുടെ ശരീരത്തിൽ വർദ്ധിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗാവസ്ഥകൾ ആണ് ഇത്.
ഈ രോഗാവസ്ഥ പ്രധാനമായും ഈർപ്പം തങ്ങി നിൽക്കുന്ന കക്ഷത്തിലും വയറുകളുടെ ഇടുക്കിയിലും തുടകളുടെ ഇടുക്കിലും ആണ് കണ്ടുവരുന്നത്. അതിനാൽ തന്നെ നമ്മുടെ ചർമ്മത്തിൽ കാണുന്ന ഏതൊരു ചൊറിച്ചിൽ ഉള്ള അവസ്ഥയും ചൊറിയായി കണക്കാക്കാൻ പറ്റില്ല. നമ്മുടെ ശരീരത്തിലെ പൊട്ട ബാക്ടീരിയകൾ വർധിക്കുകയും നല്ല ബാക്ടീരിയ നശിച്ചു പോകുന്നത് മൂലമാണ് ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്നത്.
ഇതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ രോഗപ്രതിരോധശേഷിയുടെ കുറവ് തന്നെയാണ്. അതുപോലെതന്നെ നാം ശരിയായ രീതിയിൽ പ്രോ ബയോട്ടിക്ക് എടുക്കാത്തതും ഇതിന്റെ കാരണങ്ങളാണ്. കൂടാതെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ കഴിയുന്നതും പഴകിയ ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയും ഫംഗസുകൾ രൂപം കൊള്ളുന്നു. ഇതും മൂലം രോഗാവസ്ഥകൾ ശരീരത്തിലേക്ക് കടന്നു വരുന്നു.
കൂടാതെ നമ്മുടെ ശരീരത്തിലെ പി എച്ച് മൂല്യം ആസിഡ് രൂപത്തിൽ നിന്നും മാറി ആൽക്കലി രൂപത്തിലേക്ക് പോകുമ്പോഴും ഫംഗൽ രോഗാവസ്ഥകൾ ഉണ്ടാകുന്നു. ഈ ഫംഗസ് രോഗങ്ങൾ പ്രധാനമായും സ്ത്രീകളിൽ വജൈനയുടെയും യോനിയുടെയും ഭാഗത്തായിട്ടാണ് ഉണ്ടാകാറ്. അവിടത്തെ പിഎച്ച് ഉണ്ടാകുന്ന വേരിയേഷനുകളാണ് ഇതിന് കാരണമാകുന്നത്. ഇത്തരത്തിലുള്ള ഫംഗസ് രോഗഅവസ്ഥകൾ ചൊറിച്ചിലുകളും അസ്വസ്ഥതകളും കൂട്ടുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal