വീട്ടിൽ ഇറച്ചി വാങ്ങി ശീലമുള്ളവരാണ് എല്ലാവരും. ഇറച്ചിയും മീനും എല്ലാം ആഴ്ചകൾ സൂക്ഷിക്കാറുമുണ്ടാകും. നമ്മളെല്ലാവരും വീടുകളിൽ ഇറച്ചി ബീഫ് വാങ്ങുന്നവരാണ് എല്ലാവരും. ഇറച്ചിയുമായി ബന്ധപ്പെട്ടിട്ടുള്ള കുറച്ചു കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇറച്ചി വാങ്ങുന്ന സമയത്ത് രണ്ടു ദിവസത്തേക്ക് ആണ് വയ്ക്കുന്നത് എങ്കിൽ രണ്ടും സെപ്പറേറ്റ് കവറിലാക്കി വയ്ക്കേണ്ട ആവശ്യമില്ല.
ഒരു കവറിൽ ആക്കി തന്നെ സെപ്പറേറ്റ് ആക്കി രണ്ട് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ സാധിക്കുന്നതാണ്. ഒരാഴ്ചയ്ക്കുള്ളിൽ എടുക്കുന്നത് ആണെങ്കിൽ ഒരു കവറിലാക്കി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് കെട്ടികൊടുത്തു ഫ്രീസറിൽ വച്ച് സൂക്ഷിക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഒരു ദിവസത്തേക്ക് വേണ്ടി എടുക്കുമ്പോൾ ഇതിൽ നിന്ന് ഒരു ഭാഗം മാറ്റിയെടുത്താൽ മതി.
അപ്പോൾ മറ്റേ ഭാഗം അതുപോലെ തന്നെ ഇരുന്നോളും. എല്ലാവർക്കും ഇത് ട്രൈ ചെയ്തു നോക്കാവുന്നതാണ്. ഫ്രീസറിൽ വെച്ചിരിക്കുന്ന ഇറച്ചി പുറത്തേക്ക് എടുത്തു കഴിഞ്ഞാൽ അത് ഐസ് വിടാനായി കുറച്ചു പ്രയാസമായിരിക്കും. ചൂടുവെള്ളത്തിൽ ഇട്ട ശേഷം ഐസക്കളയുന്നത് നല്ലതല്ല. സാധാരണ വെള്ളം ഒഴിച്ച് വെക്കുന്നതിനേക്കാൾ നല്ലത് ഇത്തരത്തിൽ കുറച്ച് ഉപ്പ് ഇട്ടു കൊടുത്ത ശേഷം അതിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് ശേഷം വയ്ക്കുന്നതാണ്.
ഇങ്ങനെ വെച്ച് കഴിഞ്ഞാൽ വെറുതെ വെള്ളം മാത്രം ഒഴിച്ചുവയ്ക്കുന്നതിനേക്കാൾ പെട്ടെന്ന് തന്നെ ഐസ് വിട്ടു കിട്ടുന്നതാണ്. ഉപ്പ് ഇട്ടുവയ്ക്കുന്നത് കൊണ്ട് ഇതിലെ ബ്ലഡ് പോകുകയും ചെയ്യും. ഇറച്ചി കഴുകി വയ്ക്കുന്ന വെള്ളം വെറുതെ കളയേണ്ട ആവശ്യമില്ല ഇത് വെറുതെ ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇത് ചെടികൾക്ക് വളരെ നല്ലതാണ്. പച്ചക്കറികളിൽ കായ ഉണ്ടാകാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.