കട്ടൻചായയിൽ ഇത്രയും ഗുണങ്ങളുണ്ട് നിങ്ങൾ ആരെങ്കിലും കരുതിയിട്ടുണ്ടോ. കുടിക്കാൻ മാത്രമല്ല ഇനി കട്ടൻ ചായ ഉപയോഗിക്കുന്നത്. നിരവധി ഗുണങ്ങൾ കട്ടൻചായയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കുടിക്കാൻ വേണ്ടി മാത്രമല്ല. നമ്മുടെ വീട്ടിലെ പല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയും കട്ടൻ ചായ ഉപയോഗിക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കുടിക്കാൻ അല്ലാതെ മറ്റെല്ലാ ആവശ്യങ്ങൾക്കും കട്ടൻ ചായ ഉപയോഗിക്കുമ്പോൾ മധുരമിടാതെ വേണം കട്ടൻ ചായ ഉണ്ടാക്കാൻ. പിന്നീട് ആദ്യമായി ചെയ്യുന്നത് മിറർ ക്ലീനിങ് ആണ്. വീട്ടിൽ കണ്ണാടികൾ ക്ലീൻ ചെയ്യാനായി കട്ടൻ ചായ ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഒരു പാത്രത്തിൽ കുറച്ചു കട്ടൻ ചായ എടുത്ത ശേഷം ഒരു തുണിയോ അല്ലെങ്കിൽ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഈ കണ്ണാടി തുടച്ചെടുക്കാവുന്നതാണ്. വെള്ളമുണ്ടെങ്കിലും കുഴപ്പമില്ല. ചെറിയ ഒരു നനവ് കണ്ണാടിക്ക് ഉണ്ടായാൽ മതി.
എല്ലാ ഭാഗവും നല്ല രീതിയിൽ തുടച്ചശേഷം ഒരു മിനിറ്റ് വെയിറ്റ് ചെയ്യുക. പിന്നീട് ടിഷ്യു പേപ്പർ ഉപയോഗിച്ച് നല്ല രീതിയിൽ തുടച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ കണ്ണാടിയിലെ എല്ലാ പാട്ടുകളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ന്യൂസ് പേപ്പർ ഉപയോഗിച്ച് അല്ലെങ്കിൽ എന്തെങ്കിലും തുണി ഉപയോഗിച്ചു കുടിക്കുന്നതിനേക്കാൾ നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. 100% റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്.
വീട്ടിലെ മരത്തിന്റെ ഫർണിച്ചറുകൾ തുടയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഈ കട്ടൻ ചായ. പോളിഷ് ചെയ്ത ഫർണിച്ചറുകൾ മാത്രം ഇത് ഉപയോഗിച്ച് തുടയ്ക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്താൽ അവിടെ ചെളി വളരെ എളുപ്പത്തിൽ തന്നെ പോയി കിട്ടുന്നതാണ്. പോളിഷ് ചെയ്യാത്തത് അല്ലെങ്കിൽ പെയിന്റ് ചെയ്യാത്തത് ആയ ഫർണിച്ചറുകൾ ഇത് ഉപയോഗിച്ച് തുടയ്ക്കരുത്. നമ്മുടെ വാതിലുകൾ ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.