ഇന്ന് ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മറവി. നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ സിമ്പിൾ ആയ ഒരു കാര്യമാണ്. വളരെയധികം ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്. അമിതമായി മറവി അതുപോലെതന്നെ മെമ്മറി ലോസ് എല്ലാവർക്കും അറിയാം പ്രായഭേദമന്യേ കുട്ടികളിൽ ആയാലും മുതിർന്നവരിൽ ആയാലും പലർക്കും വലിയ ഒരു പ്രശ്നമാണ് ഇത്. പലപ്പോഴും അടുക്കളയിൽ ഗ്യാസ് ഓഫാക്കിയോ എന്ന സംശയം. അതുപോലെതന്നെ എന്തെങ്കിലും വീട് ലോക്ക് ആക്കിയോ ഇല്ലയോ എന്ന് സംശയം.
താക്കോൽ വെച്ചിട്ട് മറന്നു പോകുക. അതുപോലെതന്നെ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും പറയണമെന്ന് ഓർമ്മയുണ്ട് എന്നാൽ മറന്നു പോകുന്ന അവസ്ഥ. കുട്ടികളിൽ ആണെങ്കിൽ പഠിക്കുന്ന കാര്യങ്ങൾ മറന്നു പോകുന്ന അവസ്ഥ. കൃത്യമായി ഓർത്തു പരീക്ഷയിൽ എഴുതാൻ കഴിയാത്ത അവസ്ഥ. ഇതെല്ലാം തന്നെ വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാറില്ല. പുറകിലുള്ള പ്രശ്നങ്ങൾ എന്താണ് എന്ന് മനസ്സിലാക്കാറില്ല.
മറവി പ്രശ്നത്തിന് പല കാരണങ്ങളും ഉണ്ടാകാം. ഏറ്റവും പ്രധാനപ്പെട്ട കാരണം മെന്റൽ സ്‌ട്രെസ് ആണ്. ടെൻഷനടിച്ച് ഒരു കാര്യം ചെയ്യുമ്പോൾ അല്ലെങ്കിൽ സമ്മർദ്ദത്തിന്റെ ഭാഗമായി എന്തെങ്കിലും പ്രവർത്തികൾ ചെയ്യുമ്പോൾ പലപ്പോഴും അത്തരം പ്രവർത്തികൾ കൃത്യമായി ചെയ്യാൻ കഴിയാത്ത അവസ്ഥ. ചെയ്യുമ്പോൾ അതിനകത്ത് കാര്യങ്ങൾ മറന്നു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഒരുപാട് ജോലികൾ ഒരേ സമയത്ത് ചെയ്യാൻ ശ്രമിക്കുമ്പോൾ മറവി ഒരു വലിയ പ്രശ്നമായി വരാം.
ജോലികൾ സ്‌ട്രെസ്സ് ഇല്ലാത്ത രീതിയിൽ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും ക്രമപ്പെടുത്താൻ കഴിയും എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പലരും പറയാറുണ്ട്. എന്തെങ്കിലും ജോലി ഏറ്റെടുക്കുമ്പോൾ അത്തരത്തിലുള്ള ജോലി ഏറ്റെടുക്കാനായി കൃത്യമായി എത്ര സമയം വേണം എന്നത് മനസ്സിലാക്കുകയും അതിന് അനുയോജ്യമായ രീതിയിലുള്ള സമയം ജോലിക്ക് വേണ്ടി ക്രമപ്പെടുത്തുകയും ചെയ്യേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.