Sugar early symptoms : ജീവിതരീതി ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. ജീവിത രീതിയിൽ മാറ്റങ്ങൾ വരുന്നതിന് അനുസരിച്ച് തന്നെ ജീവിതശൈലി രോഗങ്ങൾ ഉടലെടുക്കുന്നു. ഇന്നത്തെ സമൂഹത്തെ ഒട്ടാകെ തന്നെ ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ ബാധിച്ചിരിക്കുകയാണ്. പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദം തൈറോയ്ഡ് എന്നിങ്ങനെ ഒട്ടനവധിയാണ് ജീവിതശൈലി രോഗങ്ങൾ. ഈ ജീവിതശൈലി രോഗങ്ങളിൽ ഇന്ന് കേരള ജനത ഏറ്റവും അധികം നേരിടുന്ന ഒന്നാണ് ഷുഗർ. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന ഒരു അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുന്നത്.
കഴിക്കുന്ന ഭക്ഷണങ്ങളിൽ ഉണ്ടാകുന്ന പാകപ്പിഴകളാണ് ഇത്തരമൊരു അവസ്ഥ ഓരോ വ്യക്തികളിലും ഉടലെടുക്കുന്നതിന് കാരണമാകുന്നത്. ഇന്ന് ഷുഗർ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ പലതരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരാണ് നാം ഏവരും. ഇത്തരത്തിൽ ഒരു നേരം മരുന്ന് കഴിക്കുക എന്നുള്ളതിൽ നിന്ന് തുടങ്ങി അത് മൂന്നു നേരവും പിന്നീട് അനിയന്ത്രിതം ആകുന്നത് വഴി ഇൻസുലിൻ എടുക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു.
ഇത്തരത്തിൽ അനിയന്ത്രിതമായി നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന ഷുഗറുകൾ നമ്മുടെ കിഡ്നിയുടെ പ്രവർത്തനത്തെ ഇല്ലാതാക്കുകയും കണ്ണിന്റെ കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുകയും കൈകാലുകളിലെ തരിപ്പ് മരവിപ്പ് എന്നിങ്ങനെയുള്ള ന്യൂറോപ്പതികൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഷുഗർ എന്ന് കേൾക്കുമ്പോൾ മരുന്നുകൾ എടുക്കാൻ ശ്രമിക്കാതെ അവ എങ്ങനെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തി നിയന്ത്രിക്കാം എന്ന് നാമോരോരുത്തരും ചിന്തിക്കേണ്ടതാണ്.
നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന അന്നജങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള എല്ലാ ഭക്ഷണങ്ങളും നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസ് ആണ് സൃഷ്ടിക്കുന്നത്. ഇന്നത്തെ നമ്മുടെ ഭക്ഷണ രീതിയിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് അരി. മൂന്നു നേരവും അരി മുതലായ ധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷണം മാറിമാറി കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് കാർബോഹൈഡ്രേറ്റുകളാണ്. ഇതുതന്നെയാണ് നമ്മുടെ ശരീരത്തിലെ പ്രധാന ഗ്ലൂക്കോസും. തുടർന്ന് വീഡിയോ കാണുക. Video credit : Convo Health