ഈ ഭക്ഷണസാധനങ്ങൾ ഒരിക്കലും ഫ്രീസറിൽ വയ്ക്കല്ലേ..!! ഉണ്ടെങ്കിൽ ഉടനെ മാറ്റിക്കോ…

ഇന്ന് എല്ലാവരുടെ വീട്ടിലും ഫ്രിഡ്ജ് ഉണ്ടാകും. ഫ്രിഡ്ജ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല എന്ന് വേണം പറയാൻ. എന്നാൽ ഫ്രീസറിൽ എന്തെല്ലാമാണ് സൂക്ഷിക്കേണ്ടത് അതുപോലെതന്നെ ചില ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില ഭക്ഷണ പദാർത്ഥങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ ആരോഗ്യത്തിന് അത് വളരെ ദോഷകരമാണ്. അത് മാത്രമല്ല ഭക്ഷ്യവിഷബാധക്ക്‌ ഇത് കാരണമാണ്.

വീട്ടമ്മമാർ കുറച്ചെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം. എന്നാൽ മാത്രമേ വീട്ടിലുള്ളവരുടെ കൂടി ആരോഗ്യം സംരക്ഷിക്കാൻ സാധിക്കു. സാധാരണ കഴിക്കാൻ വാങ്ങുന്ന മന്തിയുടെ റൈസ് അതുപോലെതന്നെ മയോണൈസ് ഫ്രിഡ്ജിലേക്ക് വെച്ച ശേഷം വീണ്ടും ഉപയോഗിക്കുന്ന ശീലം ഉണ്ടാകാം. എന്നാൽ ഇത്തരം കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്. മയോണൈസ് ഒരിക്കലും ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ല. മയോണൈസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഉപയോഗിക്കേണ്ടതാണ്.

ഒരുപാട് സമയം അത് പുറത്തിരിക്കുമ്പോൾ അതിനകത്ത് പലതരത്തിലുള്ള ബാക്ടീരിയകളുടെ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ആദ്യത്തെ കാര്യം ശ്രദ്ധിക്കേണ്ടത് ഫ്രിഡ്ജ് കൂളിംഗ് ലെവൽ 4 ഡിഗ്രിയിൽ താഴെയായി സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം. നാലു ഡിഗ്രി മുതൽ 60 ഡിഗ്രി വരെയുള്ള ടെമ്പറേച്ചറിലാണ് ബാക്ടീരിയ ഫംഗസ് എന്നിവ കൂടുതലായി ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നാല് ഡിഗ്രിയിൽ താഴെ സെറ്റ് ചെയ്യുക.

ഉരുളക്കിഴങ്ങ് പെട്ടെന്ന് മുള വരാറുണ്ട് ഇത്തരം സന്ദർഭങ്ങളിൽ ഫ്രിഡ്ജിൽ വെക്കുന്ന ചിലരുണ്ട്. ഇത് തെറ്റായ രീതിയാണ്. ഉരുളക്കിഴങ്ങിനുള്ള അന്നജം ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ തണുത്ത് പഞ്ചസാരയായി മാറുന്നു. അതുകൊണ്ടുതന്നെ ഇത് ഫ്രിഡ്ജിൽ വയ്ക്കരുത്. ചീര കേബേജ്ജ് എന്നിവ ചൂടാക്കിയ ശേഷം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്നത് ഒട്ടും നല്ല രീതിയല്ല. അടുത്തത് ശ്രദ്ധിക്കേണ്ടത് സവാള ആണ്. ഇത് ഒരിക്കലും ഫ്രിഡ്ജിൽ വയ്ക്കരുത് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *