കേടുവന്ന നാരങ്ങാ ഉണ്ടെങ്കിൽ ഇനി കളയല്ലേ. ഇനി വീട് മൊത്തം ക്ലീൻ ആക്കിയെടുക്കാൻ ഇതു ഉണ്ടായാൽ മതി. ഇനി വീട്ടിൽ ചീത്തയായ നാരങ്ങാ ഇല്ലായെങ്കിൽ. ഒരു കാര്യം ചെയ്താൽ മതി നല്ല നാരങ്ങ എടുക്കുക. ആദ്യം തന്നെ നാരങ്ങാ ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക.
പിന്നീട് ഇത് ഒരു കറ പിടിച്ച പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് സ്റ്റവിലേക്ക് വെച്ചു കൊടുക്കുക. കുറച്ച് സമയം കഴിയുമ്പോൾ ഇത് വെട്ടി തിളങ്ങാൻ തുടങ്ങുന്നതാണ്. കുറച്ച് വറ്റി വരണം. ഒരു ഗ്ലാസ് എന്നുള്ളത് അര ഗ്ലാസ് ആക്കി എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നാരങ്ങയുടെ എല്ലാ ഗുണങ്ങളും.
ആ വെള്ളത്തിലേക്ക് കിട്ടുന്നതാണ്. ചൂടാറി വരുമ്പോൾ ചെറിയ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് നാരങ്ങയുടെ കഷ്ണവും എല്ലാ കൂടി നന്നായി അടിച്ചെടുക്കുക. പിന്നീട് ഇത് അരിപ്പയിലേക്ക് ഇട്ടുകൊടുത്തു അരിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക.
അതുപോലെതന്നെ അതേ അളവിൽ തന്നെ സോപ്പ് പൊടി കൂടി ചേർത്തു കൊടുക്കുക. ഇത് പിന്നീട് ഒരു പ്ലാസ്റ്റിക് കുപ്പിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഇത് ഉപയോഗിച്ച് വീടിന്റെ പലഭാഗങ്ങളും നല്ലപോലെ ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen