തേനിൽ ഇത്രയേറെ ഗുണങ്ങളോ… ഇത് ഇത്ര വലിയ സംഭവമാണെന്ന് അറിഞ്ഞില്ലല്ലോ…|uses and effective medicines honey

നാടൻ വൈദ്യ ശാസ്ത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു സ്ഥാനം തന്നെ തേനിന് ഉണ്ട്. പല മരുന്നുകളിലും ചേർക്കുന്ന പ്രധാനപ്പെട്ട ഇൻഗ്രീഡിയൻസ് ആണ് തേൻ. തേനീച്ചകളിൽ നിന്നാണ് തേൻ ഉത്പാദിപ്പിക്കപ്പെടുന്നത്. തേനീച്ചകൾ സാമൂഹിക ജീവിതം നയിക്കുന്ന ഷഡ്പദങ്ങളാണ്. ഇവ പണ്ടുകാലം മുതലേ നിലനിന്നു വരുന്ന ഒന്നാണ്. ഉപകാരപ്രദമായ ഷഡ്പദങ്ങളാണ് ഇവ. പ്രകൃതിയിലെ അമൃത് എന്ന് അറിയപ്പെടുന്ന തേൻ ഉത്പാദിപ്പിക്കപ്പെടുന്ന തേനീച്ചകൾ മനുഷ്യനെ ഏറെ പ്രയോജനപ്രദമാണ്.

കേടാകാതെ ഭക്ഷണപദാർത്ഥമാണ് തേൻ. പണ്ടുകാലങ്ങളിൽ ശവശരീരം തേനിൽ പുരട്ടി വർഷങ്ങളോളം സൂക്ഷിച്ചിരുന്നു. ബുദ്ധസന്യാസിമാർ തേനിന് ഒരു ഔഷധമായാണ് കണക്കാക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ്. തേൻ വളർത്തൽ അറിയപ്പെടുന്നത് എപ്പി കൾച്ചർ എന്ന പേരിലാണ്. പൂക്കളിൽ നിന്നും സസ്യങ്ങളുടെ ഇതര ഭാഗങ്ങളിൽ നിന്നും ഊറി വരുന്ന മധു തേനീച്ചകൾ ശേഖരിക്കുകയും അത് ആക്കി മാറ്റി അവരുടെ കൂടുകളിൽ സൂക്ഷിക്കുകയും ആണ് ചെയ്യുന്നത്.

ഏറ്റവും കൂടുതൽ തേൻ കയറ്റുമതി ചെയുന്ന രാജ്യം ചൈനയാണ്. തേനീച്ചകളെ തേൻ ഉൽപാദനത്തിൽ മാത്രമല്ല ഉപയോഗപ്പെടുന്നത്. കാർഷിക വിളകളുടെ പരാകണം വഴി വിളവ് വർദ്ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ പ്രധാനമായും മൂന്ന് അതിനുള്ള തേനീച്ചകളാണ് കാണപ്പെടുന്നത്. ഒരു തേനീച്ചക്കൂട്ടിൽ റാണി വേലക്കാർ മടിയന്മാർ എന്ന മൂന്ന് തരത്തിലുള്ള തേനീച്ചകൾ ഉണ്ടാകും. തേനീച്ചകളിലെ ആൺ വർഗ്ഗമാണ് മടിയന്മാർ.

ഇവർക്ക് തേനോ പൂമ്പൊടിയോ സ്വീകരിക്കാനുള്ള കഴിവില്ല. എന്നാൽ കൂട്ടിലുള്ള തേനും പൂമ്പൊടിയും ധാരാളം ഭക്ഷിക്കുന്നു. പ്രകൃതിയിലെ സ്വർണ ദ്രവകമാണ് തേൻ. തേനും തേൻ ഉൽപ്പന്നങ്ങളും മൂല്യ വർധിത വസ്തുക്കളാണ്. തേൻ ഒരു പോഷക സമൃദ്ധമായ ആഹാരം കൂടിയാണ്. ഇതിൽ വിറ്റാമിനുകളും മിനറൽസും ധാരാളമായി അടങ്ങിയിട്ടുണ്ട്. പല രോഗങ്ങൾക്കും ഉള്ള പ്രതിവിധിയാണ് തേൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *