What causes gout in feet : ഇന്ന് ഒട്ടനവധി ആളുകളെ വലയ്ക്കുന്ന ഒന്നാണ് ആമവാതം. ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. നമ്മളിലെ രോഗപ്രതിരോധം നമുക്ക് തന്നെ വിനയായി ഭവിക്കുന്ന ഒരു അവസ്ഥയാണ് ആമവാതം എന്നത്. ഇത് ഒരുപോലെ ആരോഗ്യപരമായിട്ടുള്ളതും ചർമ്മപരമായിട്ടും ഉള്ളതുമായ രോഗാവസ്ഥയാണ്. ഇതിനെ റേമാറ്റോയ്ഡ് ആത്രൈറ്റിസ് എന്നാണ് പൊതുവേ പറയപ്പെടുന്നത്. സന്ധികളിൽ ഉണ്ടാകുന്ന നീരും വേദനയും ആണ് ഇത്. ഇത് പ്രധാനമായും കൈകളിലും കാലുകളിലും ആണ്.
ഇത് വേദനാജനകമായിട്ടുള്ള ഒരു അവസ്ഥയാണ് ഓരോരുത്തർക്കും ഉണ്ടാക്കുന്നത്. കൈകാലുകളിലെ പോലെ തന്നെ രക്തധമനികൾ ഹൃദയം ചർമം ശ്വാസകോശം കണ്ണുകൾ എന്നിങ്ങനെയുള്ളവയെ എല്ലാം നശിപ്പിക്കാൻ ശേഷിയുള്ള ഒരു രോഗമാണ് ഇത്. മറ്റെല്ലാ രോഗങ്ങളെ പോലെ തന്നെ വളരെ വേഗം ഇതിനെ തിരിച്ചറിഞ്ഞ് ചികിത്സിക്കുക ആണെങ്കിൽ പെട്ടെന്ന് തന്നെ ഇതിൽ നിന്നും മുക്തി നേടാൻ നാം ഓരോരുത്തർക്കും കഴിയും. ഇവ മെല്ലെ തുടങ്ങി സാവധാനത്തിലാണ് നമുക്ക് വിനയായി ഭവിക്കുന്നത്.
സന്ധികളിൽ ഉണ്ടാകുന്ന നീരും വേദനയുമാണ് ആമവാദത്തിന്റെ പ്രകടമായിട്ടുള്ള ലക്ഷണം. എന്നാൽ ഇത്തരം ലക്ഷണങ്ങൾ ശരീരം കാണിക്കുന്നതിനു മുൻപ് തന്നെ അമിതമായ ക്ഷീണം ആണ് ഓരോ വ്യക്തികളിലും ഉണ്ടാകുന്നത്. ക്ഷീണം പോലെ തന്നെ വിഷാദവും ചില വ്യക്തികളിൽ പ്രത്യക്ഷമാകാം. അതുപോലെതന്നെ സന്ധികൾ ഉണ്ടാകുന്ന വേദനയും.
അമിതമായി ഭാരം കുറയുന്നതും ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. അതുപോലെതന്നെയും രാവിലെ ഉറക്കത്തിൽ നിന്ന് എണീക്കുമ്പോൾ സന്ധികളിൽ ഉണ്ടാകുന്ന പിടുത്തവും ഇതിന്റെ ഒരു ലക്ഷണമാണ്. കൂടാതെ മരവിപ്പ് തരിപ്പ് പിരിമുറുക്കങ്ങൾ സന്ധികളിൽ ഉണ്ടാകുന്ന ചുവപ്പ് എന്നിവയെല്ലാം ആമവാതത്തിന്റെ പ്രകടമാകുന്ന ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs
One thought on “കൈകാലുകളുടെ അഗ്രഭാഗം ചുവപ്പ് നിറത്തോട് കൂടി വേദനാജനകമാകാറുണ്ടോ? എങ്കിൽ ഇതിനെ ആരും നിസ്സാരമായി കാണരുതേ…| What causes gout in feet”