ഇനി ഈച്ച പ്രാണി ശല്യം ഈ പരിസരത്ത് വരില്ല… തുണികളിലെ ദുർഗന്ധവും ഇല്ലാതാക്കാം…

നമ്മുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും ഇടയ്ക്കിടെ കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് ഈച്ച ശല്യം പ്രാണി ശല്യം തുടങ്ങിയവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഈച്ച പ്രാണി ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മഴക്കാലം ആകുമ്പോൾ ഈച്ച പ്രാണിശല്യം കൂടുന്ന അവസ്ഥ കണ്ട് വരാറുണ്ട്. ഭക്ഷണത്തിനായാലും നമ്മുടെ ശരീരത്തിൽ ആണെങ്കിലും ഇത് വന്നിരിക്കുന്നത് രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്.

വളരെ എളുപ്പത്തിൽ തന്നെ ഈച്ചകളെയും പ്രാണികളെയും ട്രാപ്പിലാക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വസ്ത്രങ്ങളിൽ ദുർഗന്ധം ഉണ്ടാകാറുണ്ട്. കൂടുതലും മഴക്കാലങ്ങളിൽ ഈർപ്പം നിൽക്കുന്നതു മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അത് ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വസ്ത്രങ്ങളിൽ മാത്രമല്ല തടുക്കുകളിൽ ആയാലും ഷൂകളിലായാലും വളരെ പെട്ടെന്ന് ഫംഗസ് വരാറുണ്ട് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്.

ഈച്ചയെ ഓടിക്കാനുള്ള വിദ്യയാണ് ഇവിടെ നിങ്ങളുമായി ആദ്യം പരിചയപ്പെടുത്തുന്നത്. ആവശ്യമുള്ളത് കോൾഗേറ്റ് ആണ്. ഒരു ബൗളില് ഇട്ടുകൊടുക്കുക. അതിനുശേഷം ആവശ്യമുള്ളത് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ആണ്. ഇത് ഇട്ടശേഷം പകുതി ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. ഇത് നന്നായി മിസ്സ് ചെയ്തെടുക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയ ശേഷമാണ് സ്പ്രേ ചെയ്യേണ്ടത്. ഇതിൽ എത്ര വെള്ളം വേണം ഇത്രയും ഒഴിച്ചുകൊടുക്കുകയാണ് വേണ്ടത്. പിന്നീട് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി കൊടുക്കുക.

പിന്നീട് എവിടെയൊക്കെയാണ് ഈച്ച വരാൻ സാധ്യതയുള്ളത് ആ ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുക. ഡെയിനിങ് ടേബിൾ അതുപോലെതന്നെ അടുക്കളയിലെ സ്ലാബിലെ എല്ലാം ഇത് തെളിച്ചു തുടച്ചു കഴിഞ്ഞാൽ ഈച്ച പിന്നീട് വരില്ല. അതുപോലെതന്നെ അലമാരകളിൽ തുണി അടക്കി വയ്ക്കുമ്പോൾ ഈർപ്പം നിന്ന് ചെറിയ സ്മെല്ല് ഉണ്ടാകാറുണ്ട്. അത് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതിന് ആവശ്യമുള്ളത് ചാർക്കോൾ ആണ്. ഇത് ഒരു കവറിൽ തൂക്കി ഹോൾ ഇട്ടശേഷം കബോർഡിൽ തൂക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പിന്നീട് ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *