മഴക്കാലത്ത് തുണി അലക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള അതുപോലെതന്നെ ദേഷ്യം പിടിപ്പിക്കുന്ന ഒന്നാണ്. തുണി പെട്ടെന്ന് ഉണക്കിയെടുക്കാൻ കഴിയാത്ത അവസ്ഥ പലപ്പോഴും എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈയൊരു മഴക്കാലത്ത് തുണി ഉണക്കുക എന്നത് വളരെ വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ്.
ഇനി തുണി ഉണക്കാൻ അഴ വേണ്ട എത്ര മഴ പെയ്താലും ഈ ടെൻഷനടിക്കേണ്ട ഇനി വളരെ എളുപ്പത്തിൽ തന്നെ തുണി ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ അഴ കെട്ടാൻ സ്ഥലമില്ലാത്തവർക്കും. തുണി പെട്ടെന്ന് തന്നെ ഈർപ്പം വലിഞ്ഞു പെട്ടെന്ന് ഉണക്കിയെടുക്കാൻ സഹായിക്കുന്ന ഒരു ഐഡിയ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആദ്യം തന്നെ ആവശ്യമുള്ളത് ഒരു പ്ലാസ്റ്റിക് മൂടിയാണ്. ഒരു പഴയ പെയിന്റ് ഡബ്ബയുടെ മൂടി എടുത്താൽ മതി. ഇതിന് ഹോൾ കൊടുക്കണം.
പപ്പടം കുത്തുന്ന കമ്പി ചൂടാക്കിയ ശേഷം ഇതിന് ഹോളുകൾ കൾ ഇട്ടു കൊടുക്കാം. ഇതിൽ ഒന്നര ഇഞ്ച് അകലത്തിൽ ഹോളുകൾ ഇട്ടു കൊടുക്കാവുന്നതാണ്. പെട്ടെന്ന് പെട്ടെന്ന് തന്നെ മാർക്ക് ചെയ്ത ഹോളിലേക്ക് വച്ച് കൊടുക്കാവുന്നതാണ്. പിന്നീട് ഒരു പ്ലാസ്റ്റിക് ചരട് എടുക്കുക. ഇതിന് നല്ല ബലം ഉണ്ടായിരിക്കണം. ഇത് ഒരു നാലെണ്ണം എടുക്കുക. ഒരു മീറ്റർ ഒന്നര മീറ്റർ നീളത്തിൽ ഇത് കട്ട് ചെയ്ത് എടുക്കാവുന്നതാണ്. എടുക്കുന്ന നാലെണ്ണത്തിന് ഒരേ നീളം ആയിരിക്കണം. ഈ നാല് നൂലും ഈ മൂഡിയുടെ നാല് ഭാഗത്തായി കെട്ടി കൊടുക്കുക.
ഇനി നാലു നൂലുകളുടെയും രണ്ട് അറ്റങ്ങൾ കെട്ടി എടുക്കുക. പിന്നീട് ഇത് ഓരെ ലെവലിൽ തൂക്കിയിടാവുന്നതാണ്. പിന്നീട് ചെറിയ ചരടുകൾ കട്ട് ചെയ്ത് എടുത്തശേഷം ഇതിന്റെ ഓരോ ഹോളിലും കെട്ടി കൊടുക്കുക. ഇത് പിന്നീട് എവിടെയെങ്കിലും തൂക്കിയിട്ട്. അടിയിലെ ചെറിയ നൂലുകളിൽ ഹാങ്ങറുകൾ തൂക്കി തുണികൾ ഉണക്കിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.