കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്. ബീഫ് വീട്ടിൽ വാങ്ങാറുണ്ട് അല്ലേ. ബീഫ് കഴുകുന്ന സമയത്ത് ബ്ലഡ് നന്നായി പോകാനായി ഉപ്പ് ഇട്ട് കഴുകാറുണ്ട്. അതിന്റെ കൂടെ തന്നെ ഒരു സ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്തശേഷം നന്നായി ഇളക്കി രണ്ടു മൂന്ന് മിനിറ്റ് വെച്ചു കൊടുക്കുക.
ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ബ്ലഡ് വാർന്ന് പോകുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇനി എത്ര മൂത്ത ബീഫ് ആണെങ്കിലും ശരി നല്ല സോഫ്റ്റ് ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇങ്ങനെ സോഫ്റ്റ് ആക്കാൻ ഒരു കാര്യം ചെയ്താൽ മതി. ബീഫ് വേവിക്കുന്ന സമയത്ത് ഒരു കാര്യം ചേർക്കണം.
ആദ്യം ബീഫ് കുക്കറിലിടുക. ഇതിലേക്ക് കുറച്ച് ഉപ്പുപൊടി ഇട്ട് കൊടുക്കുക. പിന്നീട് കുറച്ചു മഞ്ഞൾപ്പൊടി ഇട്ടുകൊടുക്കുക. ഒരു സ്പൂൺ മുളകുപൊടി ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് മുക്കാൽ ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി ഇളക്കിയെടുക്കുക. പിന്നീട് ഇത് മൂന്നു വിസിൽ വരുന്നത് വരെ വേവിച്ചെടുക്കാവുന്നതാണ്. നല്ല സോഫ്റ്റ് ആയി ബീഫ് ലഭിക്കാൻ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. അടുത്ത ടിപ്പ് സവാള അരിയുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളാണ്.
അരിഞ്ഞുകഴിഞ്ഞൽ സവാള സൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. നല്ല പാത്രത്തിൽ വച്ച് അടച്ചു വെച്ചശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇതു കൂടാതെ ഒരു പ്ലാസ്റ്റിക് കവറിൽ നന്നായി അടച്ചുവെച്ച് സൂക്ഷിക്കാവുന്നതാണ്. ഇനി നിങ്ങൾക്ക് വീട്ടിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാം. ഇതൊന്നും അറിയാതെ പോകല്ലേ. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.