അസുഖങ്ങൾ പലതരത്തിലും പല രീതിയിലും മനുഷ്യനെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ മലദ്വാരത്തിനുള്ളിൽ മലം നല്ല കട്ടിയായി പോകുമ്പോഴും അല്ലെങ്കിൽ മലമധികം തവണ ഇളകി പോകുമ്പോഴും ഉണ്ടാകുന്ന പൊട്ടൽ അല്ലെങ്കിൽ വിള്ളൽ ആണ് ഫിഷർ. മലദ്വാരവുമായി ബന്ധപ്പെട്ട് വരുന്നതുകൊണ്ടുതന്നെ പലപ്പോഴും ആളുകൾ ഇത് മൂലക്കുരു ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
പൈൽസ് ഫിസ്റ്റുല എന്നിവയിൽ നിന്ന് ഫിഷർ എങ്ങനെ വേറിട്ട് നിൽക്കുന്നു എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുകൂടാതെ ഫിഷർ എങ്ങനെ വീട്ടിൽ ചികിത്സിക്കാം കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഫിഷർ എന്ന രോഗം സാധാരണ മലം കട്ടിയായി പോകുമ്പോൾ മലാശയത്തിൽ അവസാന ഭാഗമായ ഏനൽ കനാലിന്റെ ഉള്ളിലായി ഉണ്ടാകുന്ന പൊട്ടലാണ്. ഒരു കല്ല് എടുത്തു തൊലിപ്പുറത്ത് ഉരച്ചാൽ എങ്ങനെയാണ് പൊട്ടുന്നത്.
അതുപോലെതന്നെ തൊലിയെക്കാൾ വളരെ മൃദുവായ ഈ ഭാഗത്ത് ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് ഇത്. അതിയായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. മലം പോയി കഴിഞ്ഞാൽ ആ ഭാഗത്ത് ഉണ്ടാകുന്ന പുകച്ചിൽ വേദനയും കാരണം ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ഈ ലക്ഷണം തന്നെയാണ് ഫിഷർ മറ്റു രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നത്. പൈൽസ് പൊതുവേ വേദനയില്ലാത്ത രോഗമാണ്.
നമ്മുടെ മലദ്വാരത്തിൽ ഉള്ളിൽ രക്തക്കുഴലുകൾ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് പൈൽസ്. ഇത് കൂടുതൽ മലബന്ധം ഉള്ള ആളുകളിലാണ് കണ്ടുവരുന്നത്. ഇത് തുടക്കത്തിൽ വേദന ഇല്ലാത്ത രോഗമാണ്. ഇത് വർദ്ധിച്ചു കോംപ്ലിക്കേഷൻ വന്നാൽ മാത്രമേ വേദന ഉണ്ടാവുകയുള്ളൂ. ഫിസ്റ്റുല എന്ന് പറയുന്ന രോഗം മലദ്വാരത്തിൽ അണുബാധ വന്ന് അത് ഒരു കുരു ആയി മാറി പിന്നീട് പഴുപ്പ് അവിടെ നിന്ന് സഞ്ചരിച്ചു മലദ്വാരത്തിന്റെ ഏതെങ്കിലും വശത്തുള്ള തൊലി പുറത്തേക്ക് പൊട്ടി പുറത്തേക്ക് വരുന്ന അവസ്ഥയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.