ഒരു സിമ്പിൾ അയിലക്കറി… മീൻ കറി ഇനി ഇങ്ങനെയും വയ്ക്കാം… നല്ല രുചിയും…

ഒരു മീൻ കറി റെസിപ്പി നമുക്ക് പരിചയപ്പെടാം. ഇതിനാവശ്യമായ വസ്തുക്കൾ എന്തെല്ലാം ആണെന്ന് നോക്കാം. വളരെ കുറവ് ഇൻഗ്രീഡിയൻസ് മാത്രം മതി. രണ്ടുമീനാണ് ഇവിടെ എടുത്തിരിക്കുന്നത്. അയല ആണ് ഇവിടെ എടുത്തിരിക്കുന്നത്. ഒരു കഷണം ഇഞ്ചി, ഒരു പച്ചമുളക്, കറിവേപ്പില നാലു കതിർപ്പ്, 15 ചുവന്നുള്ളി, അഞ്ച് ടേബിൾ സ്പൂൺ തേങ്ങ ചിരകിയത്, മൂന്ന് പീസ് കുടംപുളി കഴുകി വൃത്തിയാക്കിയത് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് ഇത്.

കുടംപുളി വെള്ളം കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ആദ്യം തേങ്ങ അരച്ച് മാറ്റിവയ്ക്കുക. പിന്നീട് ചട്ടി ചൂടാക്കാൻ വെച്ച ശേഷം അതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ചെറിയ ഉള്ളി ചേർത്ത് കൊടുക്കുക. പിന്നീട് കട്ട് ചെയ്തു വച്ചിരിക്കുന്ന ഇഞ്ചി പച്ചമുളക് നടുപൊളിച്ചത് എന്നിവ ചേർത്തു കൊടുക്കുക. ഉള്ളിയുടെ നിറം മാറി വരുന്നവരെ വഴറ്റി കൊടുക്കുക. ഇതിലേക്ക് കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. ഇത് തേങ്ങ ചേർക്കാതെയും തയ്യാറാക്കാൻ കഴിയുന്ന മീൻ കറിയാണ്. ഉള്ളി നന്നായി വാടി വരുമ്പോൾ ഇതിലേക്ക് പൊടികൾ ചേർത്തു കൊടുക്കണം. ഇതിലേക്ക് ഒന്നര ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒന്നേകാൽ ടീസ്പൂൺ മുളകുപൊടി ചേർക്കുക അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. ഇത് നന്നായി പാകം ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് ചൂടാക്കിയ വെള്ളം ഒഴിക്കുക. കാൽകപ്പ് വെള്ളം മതി.

ഇത് നന്നായി പാകമായി വരുമ്പോൾ ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. ഇത് നന്നായി പാകമായി വരുമ്പോൾ ഇതിലേക്ക് ഒരു പിഞ്ച് ഉലുവപ്പൊടി ചേർത്ത് കൊടുക്കുക. ഇത് നന്നായി തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് കുടംപുളി വെള്ളത്തിലിട്ടത് ചേർത്തു കൊടുക്കുക. പിന്നീട് ഗ്രേവിക്ക് അനുസരിച്ച് ചൂടുവെള്ളം ചേർത്ത് കൊടുക്കുക. ഇത് ചെറുതായി തിളച്ച ശേഷം ഇതിലേക്ക് മീൻ ചേർത്ത് കൊടുക്കാം. പിന്നീട് ഇത് തിളപ്പിച്ച് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *