തലവേദന വരാറുണ്ട് എങ്കിലും പലപ്പോഴും വലിയ കാര്യമാക്കി എടുക്കാറില്ല അല്ലേ. അത് മാറിക്കോളും എന്ന് ചിന്തിക്കുകയാണ് പതിവ്. അല്ലെങ്കിൽ ഏതെങ്കിലും വേദനസംഹാരികൾ വാങ്ങി കഴിക്കുകയും ചെയ്യും. ഒരുപാട് രോഗികൾ ഇത്തരം പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരാണ്. തലവേദന ഒരിക്കൽ പോലും വരാത്തവരായി ആരുമുണ്ടാകില്ല. തലവേദന ഏത് രീതിയിലുള്ളതാണ് പേടിക്കേണ്ടത് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്.
എങ്ങനെയാണ് ഇത് ചികിത്സിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തലവേദന കാലങ്ങളായി കണ്ടുവരുന്ന തലവേദന അതായത് വെയിൽ കൊള്ളുമ്പോൾ അല്ലെങ്കിൽ വിശപ്പ് ഉണ്ടാകുമ്പോൾ ഉറക്കം ഒഴിയുമ്പോൾ ഉണ്ടാകുന്ന ഒരു തലവേദനയാണ് മൈഗ്രൈൻ. ഇതിനോടനുബന്ധിച്ച് ചില രോഗികളിൽ കണ്ണിന്റെ ഭാഗത്ത് ലൈറ്റ് ചുറ്റും വലയങ്ങൾ തോന്നുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്.
ഇത്തരക്കാർക്ക് ഉറങ്ങിയാൽ തലവേദന മാറും ശർദ്ദിച്ചാൽ മാറും. ഇതിനോടനുബന്ധിച്ച് തന്നെ മരുന്ന് വേദന വരുമ്പോൾ കഴിച്ച് കുറെ പ്രാവശ്യം മരുന്ന് ദിവസവും മാസങ്ങൾ കഴിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇതുമൂലം മെഡികേഷൻ ഓവർ യൂസ് ഹെഡ് എയ്ക്ക് വരാം. ഇതു കൂടാതെ ടെൻഷൻ മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരത്തിലുള്ള തലവേദന മൈഗ്രൈൻ തലവേദന ആണ്.
എന്നാൽ സാധാരണ ഉണ്ടാകുന്ന തലവേദനയിൽ നിന്ന് വ്യത്യസ്തമായി പെട്ടെന്ന് തലവേദന വരുന്ന പ്രശ്നങ്ങളാണ് എങ്കിൽ ഇതിന്റെ കാരണങ്ങൾ വ്യക്തമായി മനസ്സിലാക്കേണ്ടതാണ്. തലവേദനയുടെ അനുബന്ധിച്ച് കൈക്കോ കാലിനു ബലക്കുറവ് ബോധത്തിന് വ്യത്യാസം കൂട്ടത്തിൽ അപസ്മാരം തലചുറ്റൽ എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്യേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.