ചായയുടെ കൂടെ കഴിക്കാനും അതുപോലെ തന്നെ രാത്രി ഡിന്നർ ആയി കഴിക്കാന് അതുപോലെ ചില ഭാഗങ്ങളിൽ ബ്രേക്ഫാസ്റ്റായി കഴിക്കുന്ന ഒന്നാണ് കപ്പ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കപ്പ മെഴുക്കുപുരട്ടി എങ്ങനെ തയ്യാറാക്കാം എന്നാണ്. കപ്പ വേവിക്കാനായി ആദ്യം വെള്ളം വേവിക്കാൻ വയ്ക്കുക. ഇതിലേക്ക് കപ്പ ചെറിയ കഷണങ്ങളാക്കിയത് ഇട്ടുകൊടുക്കുക. കപ്പ തിളച്ചു വരുമ്പോൾ വെള്ളം മാറ്റിയ ശേഷം കുറച്ച് ചൂടുവെള്ളം.
ഒഴിച്ചുകൊടുത്ത് കപ്പയ്ക്ക് ആവശ്യമായ മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഉപ്പ് ചേർത്ത് കൊടുക്കുക. കപ്പ നന്നായി പാകമാക്കി എടുക്കുക. പിന്നീട് ആ കപ്പാ മാറ്റിയ ശേഷം ആ പാത്രത്തിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കടുക് ചേർത്ത് കൊടുക്കുക. കടുക് പൊട്ടി വരുമ്പോൾ ഇതിലേക്ക് വറ്റൽ മുളക് ചേർത്തു കൊടുക്കുക.
അതിന്റെ കൂടെ തന്നെ ചതച്ചു വച്ചിരിക്കുന്ന ചുവന്നുള്ളിയും പച്ചമുളകും ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് മൂന്ന് തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇത് ഒന്ന് ഇളക്കി കൊടുക്കുക. പിന്നീട് ഉള്ളിയുടെയും പച്ചമുളകിന്റെയും ടേസ്റ്റ് മാറി വരുമ്പോൾ ഇതിലേക്ക് കപ്പ ഇട്ടുകൊടുക്കാവുന്നതാണ്. ഉള്ളിക്ക് പച്ചമുളകിന്നും ആവശ്യമായ ഉപ്പ് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
പിന്നീട് ഇതിലേക്ക് ആവശ്യമെങ്കിൽ തേങ്ങ ചിരകിയത് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കപ്പ മെഴുക്കുപുരട്ടി എന്നും കപ്പ ഉയർത്തിയത് എന്നും വേണമെങ്കിൽ ഇതിനെ പറയാവുന്നതാണ്. ഇത് ചൂട് ചായയുടെ കൂടെ കഴിച്ചാൽ നല്ല ടേസ്റ്റി ആയ റെസിപ്പി ആണ്. ഈ രീതിയിൽ കപ്പ കഴിക്കുന്നവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.