നല്ല ടേസ്റ്റി മസാല ഫിഷ് കറി തയ്യാറാക്കിയാലോ… ചാറിനു പോലും ഉഗ്രൻ രുചി|Masala Fish Curry Recipe

നല്ല ടേസ്റ്റിൽ ഒരു കിടിലൻ ഫിഷ് കറി തയ്യാറാക്കിയാലോ. സാധാരണ കുടംപുളി ഇട്ട് കറി വയ്ക്കുന്നവരാണ് കൂടുതൽ മലയാളികളും. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി റസ്റ്റോറന്റ് സ്റ്റൈലിൽ ഒരു ഫിഷ് മസാല കറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ബ്രേക്ക് ഫാസ്റ്റ് ആയി കപ്പയുടെ കൂടെ ചോറിന്റെ കൂടെ കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഫിഷ് മസാല എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഒരു പാത്രത്തിലേക്ക് നാല് വറ്റൽ മുളക് ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ ഒന്നര ടേബിൾസ്പൂൺ അളവിൽ ചെറിയ ജീരകം ചേർത്തു കൊടുക്കുക. പിന്നീട് തീ കുറച്ചതിനുശേഷം ഇതുപോലെ ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് പത്തോളം വെളുത്തുള്ളി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ വരുമ്പോൾ ഉള്ള ചെറിയ ഇഞ്ചി ഇട്ടു കൊടുത്ത ശേഷം രണ്ടുമിനിറ്റ് ഇളക്കിയെടുക്കുക. ഇതെല്ലാം കൂടി ചൂടാക്കി എടുക്കുക. ഇത് ചെറിയ ജാറിലേക്ക് ഇട്ടു കൊടുക്കുക.

ഇതിലേക്ക് നാല് പച്ചമുളക് കൂടി ഇട്ടു കൊടുത്ത ശേഷം നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കാശ്മീരി മുളകുപൊടി ടേബിൾ സ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക. ഇത് പേസ്റ്റ് പരുവത്തിൽ ആക്കുക. ആവോലി ആണ് ഇവിടെ എടുത്തിരിക്കുന്നത്. ഇത് കഷ്ണങ്ങളാക്കിയ ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒന്നര ടീസ്പൂൺ മുളക് പൊടിയും ചേർത്തു കൊടുക്കുക. ഉപ്പും ചേർത്ത് ശേഷം നന്നായി തേച്ച് എടുക്കുക. ഇത് അര മണിക്കൂർ സമയം പിന്നീട് റെസ്റ്റെയ്ക്കുക.

ഈ സമയം മീൻകറിയിലേക്ക് ആവശ്യമായ വാളൻ പുള്ളി വെള്ളത്തിൽ ഇട്ടു വയ്ക്കുക. പിന്നീട് ഇതുപോലെ ഒരു പാനിലേക്ക് ഒരു മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. മസാല പുരട്ടിയ മീൻ ഇതിൽ ഫ്രൈ ചെയ്തെടുക്കുക. രണ്ടു മിനിറ്റ് കുക്ക് ചെയ്ത് എടുക്കുക. മറ്റൊരു പാൻ എടുത്ത ശേഷം അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ഇത് ചൂട് ആയി വരുമ്പോൾ മൂന്ന് സവാള ചെറുതായി ഗ്രേറ്റ് ചെയ്തത് ഇതിലേക്ക് ഇട്ടുകൊടുത്തു നന്നായി ഇളക്കിയെടുക്കുക. നേരത്തെ അരച്ച് വെച്ച മസാല ഇതിലേക്ക് ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *